"എന്റെ ജാതി മനുഷ്യന്‍'', ജാതിയില്ലാത്ത ഗ്രാമമായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഗ്രാമം

“എന്റെ ജാതി മനുഷ്യന്‍”, ജാതിയില്ലാത്ത ഗ്രാമമായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഗ്രാമം

Breaking News India

“എന്റെ ജാതി മനുഷ്യന്‍”, ജാതിയില്ലാത്ത ഗ്രാമമായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഗ്രാമം

മുംബൈ: ജാതി-മത-ഗോത്ര വിവേചനങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഏറ്റവും ശ്രദ്ധേയമായതും പുരോഗമനവും വിപ്ളവകരവുമായ മാറ്റം സൃഷ്ടിച്ചുകൊണ്ട് ഒരു ഗ്രാമം ജാതി രഹിതമായി പ്രഖ്യാപിക്കപ്പെട്ടു.

മഹാരാഷ്ട്രയിലെ അഹല്യാ നഗര്‍ ജില്ലയിലെ സൌന്ദല ഗ്രാമസഭ തങ്ങളുടെ ഗ്രാമത്തെ ജാതിരഹിതമായി പ്രഖ്യാപിക്കുന്ന പ്രമേയം ഏകകണ്ഠമായി പാസ്സാക്കി. ഫെബ്രുവരി 5-ന് പുറത്തിറക്കിയ ഔദ്യോഗിക പ്രമേയം അനുസരിച്ച് ഗ്രാമപഞ്ചായത്തിന്റെ ഒരു യോഗം സര്‍പഞ്ചിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു.

ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സമത്വം, സാഹോദര്യം, സാമൂഹിക നീതി എന്നിവയുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള മാനുഷിക സാമൂഹിക സംവിധാനം സൃഷ്ടിക്കുന്നതിനെക്കുറിച്ച് അംഗങ്ങള്‍ വിശദമായ ചര്‍ച്ച നടത്തി.

ന്യൂവോസ താലൂക്കില സൌന്ദല ഗ്രാമത്തില്‍ ജാതി-മത-വംശം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വിവേചനവും ഉണ്ടാകില്ലെന്നും എല്ലാ നിവാസികളെയും തുല്യരായി പരിഗണിക്കുമെന്നും പ്രമേയം വ്യക്തമാക്കി. “എന്റെ മതം മനുഷ്യന്‍” എന്ന വികാരം സ്വീകരിക്കാന്‍ ഗ്രാമവാസികള്‍ കൂട്ടായി തീരുമാനിച്ചു.

സര്‍ക്കാര്‍ സേവനങ്ങള്‍. ജലസ്രോതസ്സുകള്‍, ക്ഷേത്രങ്ങള്‍, ശ്മശാനങ്ങള്‍, സ്കൂളുകള്‍, സാമൂഹിക ചടങ്ങുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പൊതുസ്ഥലങ്ങളും സൌകര്യങ്ങളും വിവേചനമില്ലാതെ എല്ലാ താമസക്കാര്‍ക്കും തുറന്നിരിക്കും, പ്രമേയം പറയുന്നു.

തൊട്ടുകൂടായ്മ, സാമൂഹിക അനീതി എന്നിവയിലേക്ക് നയിക്കുന്ന ഒരു ഉള്ളടക്കവും ഒരു ഗ്രാമീണനും പോസ്റ്റ് ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നും ലംഘിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഗ്രാമസഭ തീരുമാനിച്ചു.

ഈ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയ്ക്കും തുടര്‍ നടപടിക്കുമായി അയച്ചിരിക്കുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.