ഛത്തീസ്ഗഢ് ഗ്രാമങ്ങളില്‍ ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Breaking News India

ഛത്തീസ്ഗഢ് ഗ്രാമങ്ങളില്‍ ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്
ബസ്തര്‍ ‍: ഛത്തീസ്ഗഢിലെ കര്‍മേരി വില്ലേജില്‍ സെപ്റ്റംബര്‍ 8-ന് ഒരു ക്രൈസ്തവ ആരാധനാലയം പണിയുവാനായി വിശ്വാസികള്‍ ശ്രമം ആരംഭിച്ചു.

 

ഈ വിവരം ചില ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരുടെ ചെവിയിലെത്തി. ഇതിനെത്തുടര്‍ന്ന് മത മൌലിക വാദികളായ ഒരുകൂട്ടം ആളുകളെത്തി ചര്‍ച്ച് കെട്ടിടത്തിന്റെ പണി തടസ്സപ്പെടുത്തുകയും വിശ്വാസികളെ ആക്രമിക്കുകയുമുണ്ടായി.

 

ഇതിനോടനുബന്ധിച്ച് പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ ഛത്തീസ്ഗഢ്പഞ്ചായത്ത് രാജ് ആക്ട് അണ്ടര്‍ സെക്ഷന്‍ 129 (ജി) പ്രകാരം ഒരു പ്രമേയം പാസ്സാക്കി. മേലില്‍ ഈ വില്ലേജില്‍ ഹൈന്ദവരല്ലാത്ത മതവിഭാഗക്കാര്‍ അവരുടെ വിശ്വാസം പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളോ, ആരാധനാലയങ്ങളോ, പ്രാര്‍ത്ഥനാ യോഗങ്ങളോ സംഘടിപ്പിക്കുവാന്‍ പാടില്ല.

 

ഇവ നിയമവിരുദ്ധമാണ് എന്നാണ് പ്രമേയത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതുപോലെയുള്ള പ്രമേയം സമീപമുള്ള 50ഓളം വില്ലേജുകളിലും പാസ്സാക്കുകയുണ്ടായി. അധികാരികളുടെ ഈ പ്രമേയത്തെത്തുടര്‍ന്ന് ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ ആശങ്കയിലാണ്.

 

ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഇതുപോലെ ഭരണകൂടം ഒരു പ്രമേയം പാസ്സാക്കിയിരുന്നു ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.