ശമര്യയിലെ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവം പോലീസ് അന്വേഷിക്കുന്നു
യിസ്രായേലില്‍ ശമര്യ പ്രവിശ്യയില്‍ ക്രിസ്ത്യന്‍ ഗ്രാമമായ തായ്ബെയിലെ ഗ്രീക്ക് കത്തോലിക്കാ പള്ളിയുടെ കോമ്പൌണ്ടിനുള്ളില്‍ രണ്ട് വാഹനങ്ങള്‍ക്ക് തീ വെയ്ക്കുകയും ചുവരെഴുത്തുകള്‍ നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
“ഞങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് എതിരല്ല, കലാപകാരികളെ എതിര്‍ക്കുന്നു, രാത്രിയില്‍ അവര്‍ ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറുന്നതില്‍ ഞങ്ങള്‍ ഭയപ്പെടുന്നു” പ്രാദേശിക പുരോഹിതന്‍ ഫാദര്‍ ജാക്ക് പരഞ്ഞു. “ഇവിടെ തീ ഇടുന്നത് നാലാം തവണയാണ്” ഞങ്ങള്‍ക്ക് സമാധാനം വേണം.
ഞങ്ങളുടെ എല്ലാ അയല്‍ക്കാരുമായും യഹൂദര്‍, അറബികള്‍, ക്രിസ്ത്യാനികള്‍, മുസ്ളീങ്ങള്‍ എന്നിവര്‍ സമാധാനത്തോടെ ജീവിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയില്‍ രാത്രിയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഷിന്‍ബെറ്റ് യഹൂദ ഭീകരവാദ വിഭാഗം ഉപയോഗിക്കുന്ന നിര്‍വ്വചനം പരിശോധിക്കുന്നു.
മുഖംമൂടി ധരിച്ച യഹൂദ കുടിയേറ്റക്കാര്‍ ഈ മാസം പത്തിലധികം തീവെയ്പ് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. അവയില്‍ മൂന്നെണ്ണം മാത്രമേ ഷിന്‍ബെറ്റ് തീവ്രവാദി ആക്രമണങ്ങളായി തരംതിരിച്ചിട്ടുള്ളു.
കുറ്റവാളികള്‍ പലപ്പോഴും ശിക്ഷയില്‍നിന്നും രക്ഷപെടുന്നതായും ആരോപണമുണ്ട്.

