ഇന്‍സ്റ്റ, എഫ്ബി, വാട്ട്സ്ആപ്പ് പെയ്ഡ് ആക്കാനും നീക്കമെന്ന് റിപ്പോര്‍ട്ട്
പ്രമുഖ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാമും, ഫേസ്ബുക്കും, വാട്ട്സാപ്പും പണം നല്‍കിയുള്ള സബ്സ്ക്രിപ്ഷനിലേക്കു മാറ്റാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
എന്നാല്‍ കോര്‍ പ്ളാറ്റ്ഫോമുകള്‍ സൌജന്യമായി നിലനിര്‍ത്തുകയും ചില നവീന ഫീച്ചറുകള്‍ അവതരിപ്പിച്ച് അവ പെയ്ഡ് ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നാണ് സൂചന.
ക്രിയേറ്റിവിറ്റിയും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന ടൂളുകള്‍ ആവിഷ്ക്കരിക്കുകയും എഐ സേവനവും നല്‍കിയാവും സബ്സ്ക്രിപ്ഷ പ്ളാന്‍ നടപ്പാക്കുകയെന്ന് കമ്പനി വക്താവ് സൂചിപ്പിച്ചിരുന്നു.
പ്രീമിയം അനുഭവങ്ങളിലൂടെ വരും മാസങ്ങളില്‍ പതുക്കെ സബ്സ്ക്രിപ്ഷന്‍ പദ്ധതിയിലേക്ക് ചുവടുകള്‍ വയ്ക്കുമെന്നാണ് മെറ്റ വിശദീകരിക്കുന്നത്.
എല്ലാവര്‍ക്കുമായി ഒരേ തരത്തിലുള്ള ഫീച്ചറുകള്‍ എന്നതിനുപകരം ഒരു കൂട്ടം പെയ്ഡ് ഫീച്ചറുകള്‍ എന്നതാണ് ലക്ഷ്യം.
ഏജന്റ് മാനസ് ആയിരിക്കും പെയ്ഡ് സര്‍വ്വീസിലെ ഒരു പ്രധാന ആകര്‍ഷണം.
ആ ചാറ്റ്ബോട്ട് മൂന്നു പ്ളാറ്റ്ഫോമുകളുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

