ചര്‍ച്ചില്‍ കൂട്ട വെടിവെയ്പ് ആസൂത്രണം ചെയ്ത 14 കാരന്‍ സാത്താനിക് നിയോ-നാസി അറസ്റ്റില്‍
യു.എസില്‍ ഫ്ളോറിഡയില്‍ ഒരു കൌമാരക്കാരന്‍ തന്റെ വീടിനടുത്തുള്ള ചര്‍ച്ചില്‍ വെടിവെയ്പ് നടത്തുവാനുള്ള പദ്ധതിയിട്ടതിനെത്തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്തു.
ഹില്‍സ് ബറോ കൌണ്ടി ഷെരിഫ് ഓഫീസ് 14 വയസുള്ള ജോസ് പാഗന്‍ ജൂനിയറിനെയാണ് വിമൌമയിലെ തന്റെ വീട്ടില്‍നിന്നും അറസ്റ്റു ചെയ്തത്. തന്റെ വീട്ടിനടുത്തുള്ള ഒരു ചര്‍ച്ചില്‍ കൂട്ട വെടിവെയ്പ് നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് എച്ച്സിഎസ്ഓയ്ക്ക് വിവരം ലഭിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ പാഗന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്കുകള്‍, വെടിയുണ്ടകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ എന്നിവ കണ്ടെടുത്തുവെന്നും ഇയാള്‍ക്ക് ടെമ്പിള്‍ ഓഫ് ലവ് എന്ന നവ-നാസി സാത്താന്‍ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആത്മീയ പ്രബുദ്ധത വര്‍ദ്ധിപ്പിക്കുന്നതിന് അക്രമം ഉപയോഗിക്കാമെന്ന് ഗ്രൂപ്പ് വിശ്വസിക്കുന്നതായി ഷെരിഫ് ഓഫീസ് അറിയിപ്പില്‍ പറഞ്ഞു.
പാഗനെതിരെ നിയമ വിരുദ്ധ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പാഗന്റെ വീട്ടിനടുത്തുള്ള ഏത് ചര്‍ച്ചാണെന്ന് വ്യക്തമായി കണ്ടെത്തിയിട്ടില്ലെങ്കിലും പോലീസ് അടുത്തുള്ള രണ്ട് ചര്‍ച്ചുകളില്‍ സംരക്ഷണം ഒരുക്കിയിരുന്നു.

