ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന നൈജീരിയയിലേക്ക് യു.എസ്. സൈനികരെ വിന്യസിച്ചു
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായിലേക്ക് സൈനിക സംഘത്തെ വിന്യസിച്ച് അമേരിക്ക. ക്രൈസ്തവരുടെ ശവപ്പറമ്പായ നൈജീരിയായിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ക്രിസ്തുമസ് ദിനത്തില്‍ നൈജീരിയയില്‍ യു.എസ്. നടത്തിയ വ്യോമോ ആക്രമണത്തിന് ശേഷം അമേരിക്കന്‍ സേനയുടെ സാന്നിദ്ധ്യം പരസ്യമായി അംഗീകരിക്കുന്ന ആദ്യ നടപടിയാണിത്.
നൈജീരിയന്‍ സര്‍ക്കാരുമായുള്ള ധാരണ പ്രകാരമാണ് സൈനിക വിന്യാസം നടത്തിയതെന്നും മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കുള്ള പ്രതികരണമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നതിന്റെ പ്രതിഫലനമാണിതെന്നും ഒരു മുതിര്‍ന്ന യു.എസ്. സൈനിക കമാന്‍ഡര്‍ പ്രമുഖ മാധ്യമത്തോടു പറഞ്ഞു.
നൈജീരിയന്‍ സേനയെ പിന്തുണയ്ക്കുന്നതിനുവേണ്ടിയാണ്. അയച്ച സൈനികരുടെ എണ്ണോ അവരുടെ ദൌത്യത്തിന്റെ വിശദാംശങ്ങളോ വിവരണങ്ങളോ പുറത്തുവിട്ടിട്ടില്ല.
യു.എസ്. ഉദ്യോഗസ്ഥര്‍ രാജ്യത്ത് സജീവമാണെന്ന് നൈജീരിയന്‍ പ്രതിരോധ മന്ത്രി ക്രിസ്റ്റഫര്‍ മൂസ സ്ഥിരീകരിച്ചു. രഹസ്യാന്വേഷണ ശേഖരണത്തിലും തീവ്രവാദി ഗ്രൂപ്പുകളെ ലക്ഷ്യം വയ്ക്കുന്നതില്‍ നൈജീരിയന്‍ സൈനിക യൂണിറ്റുകളെ പിന്തുണയ്ക്കുന്നതിനുമാണ് യു.എസ്. സൈന്യം പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്ന ദൌത്യമെന്നാണ് പുറത്തു വരുന്ന വിവരം.
ഡിസംബറില്‍ നൈജീരിയയിലെ തീവ്രവാദി ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് വ്യോമോ ആക്രമണം നടത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. കൂടുതല്‍ സൈനിക നടപടികളെക്കുറിച്ചും മുന്നറിയിപ്പു നല്‍കിയിരുന്നു.
രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍, വടക്കു കിഴക്കന്‍ മേഖലയിലെ ഇസ്ളാമിക തീവ്രവാദി സംഘടനകളായ ബോക്കോഹറാം, ഐഎസ്, ഡബ്ളിയുഎപി എന്നിവയാണ്.
ഇവയെ നേരിടാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2026 റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ട 4,849 ക്രിസ്ത്യാനികളില്‍ 3,439 പേര് നൈജീരിയക്കാരാണ്.

