ഓരോ അഞ്ചു മിനിറ്റിലും ഒരു ക്രൈസ്തവന് രക്തസാക്ഷിയാകുന്നു
വാഷിംങ്ടണ്‍ : ലോകത്ത് ഓരോ അഞ്ചു മിനിറ്റിലും ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ഒരാള്‍ വീതം കൊല്ലപ്പെടുന്നു.
അന്താരാഷ്ട്ര സംഘടനയായ പേര്‍സിക്യൂഷന്‍ വാച്ച് ഡോഗ് പുറത്തുവിട്ട കണക്കാണിത്. വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ കടുത്ത പീഢനം നേരിടുന്നു. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നു.
മറ്റു രാജ്യങ്ങളില്‍ കുറവാണെങ്കിലും മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഒരു വര്‍ഷം ശരാശരി 50,000 മുതല്‍ 70,000 പേര് രക്തസാക്ഷികളാകുന്നുണ്ട്. ക്രൈസ്തവ പീഢനങ്ങള്‍ക്കെതിരായി നവംബര്‍ 8-ന് ഞായറാഴ്ച ക്രിസ്ത്യന്‍ ഫ്രീഡം ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദ്ദേശീയ പ്രാര്‍ത്ഥനാ ദിനമായി വേര്‍തിരിച്ചിരിക്കുന്നു.
ഇതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞതായി സിഎഫ്ഐ പ്രസിഡന്റ് ജിം ജേക്കബ്സണ് പറഞ്ഞു.
പീഢിത ക്രൈസ്തവര്‍ക്ക് ധനസഹായം, ഭക്ഷണം, താമസ സൌകര്യം, ചികിത്സ എന്നിവയും സംഘടന ചെയ്തുവരുന്നു. ലോക ക്രൈസ്തവര്‍ പീഢിത ക്രൈസ്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് ജേക്കബ്സണ് അഭ്യര്‍ത്ഥിച്ചു.

