തെരുവു നായയുടെ കടിയേറ്റപ്പോള്‍ അവഗണിച്ച യുവാവ് നായയെപ്പോലെ കുരയ്ക്കുകയും കടിക്കുകയും ചെയ്തു
മൂന്നു മാസം മുമ്പ് തെരുവു നായയുടെ കടിയേറ്റ യുവാവിന് പേ വിഷബാധ സ്ഥിരീകരിച്ചു. ഗുജറാത്തിലെ വഡ്ഗാദിലാണ് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അക്രമാസക്തനായ യുവാവിനെ വനം വകുപ്പിന്റെ സഹായത്തോടെ വലം വിരിച്ചാണ് കീഴ്പ്പെടുത്തിയത്.
തെരുവു നായ കടിച്ചപ്പോള്‍, യുവാവ് കൃത്യമായ കുത്തിവെയ്പ് എടുക്കുകയോ ചികിത്സാ സൌക്യം സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതോടെ നായയേപ്പോലെ കുരയ്ക്കാനും ഓടാനും തുടങ്ങി.
ഭാര്യയെ ആക്രമിക്കുകയും വീടിനു ചുറ്റും അക്രമാസക്തനായി ഓടുകയും ചെയ്തതോടെ വരിസര വാസികള്‍ ഇയാളെ കയറുകൊണ്ടു കെട്ടിയിട്ടു.
പുലര്‍ച്ചെ അടുത്തുള്ള ഒരു ട്രോമ സെന്ററില്‍ എത്തിച്ചപ്പോള്‍ അവിടെ വച്ചു യുവാവ് അലറി. തുടര്‍ന്നു സ്ഥിതി നിയന്ത്രണാതീതമായപ്പോള്‍ ആശുപത്രി അധികൃതര്‍ പോലീസ് സൂപ്രണ്ടിനെയും ജില്ലാ കളക്ടറെയും വിവരമറിയിച്ചു.
ഒടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വല ഉപയോഗിച്ചാണ് യുവാവിനെ കീഴ്പ്പെടുത്തി മരുന്നു നല്‍കി ചികിത്സ തുടരുകയായിരുന്നു.
3 കുട്ടികളുടെ പിതാവാണ് യുവാവ്. വളര്‍ത്തുനായകളില്‍നിന്നോ, തെരുവു നായകളില്‍നിന്നേ കടിയേറ്റാല്‍ ഒരു കാരണവശാലും നിസ്സാരമായി കാണരുതെന്നും ഉടന്‍ വൈദ്യ സഹായം തേടണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

