എല്ലാ പഞ്ചായത്തിലും സൌജന്യ മെഡിക്കല്‍ ഷോപ്പ് ആരംഭിക്കും; മന്ത്രി പി രാജീവ്
കളമശ്ശേരി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൌജന്യ മരുന്നും തുടര്‍ ചികിത്സയും ഉറപ്പിക്കാന്‍ എല്ലാ പഞ്ചായത്തിലും പ്രത്യേക മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചു.
കളമശ്ശേരി മണ്ഡലത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മെഡിക്കല്‍ ക്യാമ്പ് അഞ്ചാം പതിപ്പിന്റെ ഉദ്ഘ്ടാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല് വര്‍ഷംകൊണ്ട് കാല്‍ലക്ഷം പേര്‍ക്ക് ക്യാമ്പിലൂടെ സൌജന്യ ചികിത്സ ലഭിച്ചെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഇതുവരെ 2246 തിമിര ശസ്ത്രക്രീയകളും 44 മുട്ടുമാറ്റല്‍ ശസ്ത്രക്രീയകളും 116 പേര്‍ക്ക് കേള്‍വി സഹായികളുടെ വിതരണവും സൌജന്യമായി പൂര്‍ത്തിയാക്കി.
കൂടാതെ പ്ളാസ്റ്റിക് സര്‍ജറി, സ്പെഷ്യാലിറ്റി സര്‍ജറികള്‍, വിവിധ സ്കാനിംഗുകള്‍ എന്നിവയുള്‍പ്പെടെ വിപുലമായ ചികിത്സാ സൌകര്യങ്ങള്‍ നടപ്പാക്കിയതായി മന്ത്രി പറഞ്ഞു.

