ചൂടുകാലത്തെ അതിജീവിക്കുവാനുള്ള കരുതല്‍

ചൂടുകാലത്തെ അതിജീവിക്കുവാനുള്ള കരുതല്‍

Health

ചൂടുകാലത്തെ അതിജീവിക്കുവാനുള്ള കരുതല്‍
ചൂടുകാലം ആരംഭിച്ചു തുടങ്ങി. സൂര്യതാപം, സൂര്യാഘാതം, പകര്‍ച്വ്യാധികള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സമയമാണിത്. ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകാനും സാദ്ധ്യതയുള്ളതിനാല്‍ ഇടിയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്.

അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശീ വലിവ് അനുഭവപ്പെടുകയും ചെയ്യും.

ഇതുമൂലം ശരീരത്തിനു ക്ഷീണവും തളര്‍ച്ചയും ബോധക്ഷയവും വരെയുണ്ടാകുന്നു. ഇതിനായി ചൂടുകാലത്ത് വളരെ കരുതലോടെ ഇരിക്കണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുവാന്‍ ശ്രദ്ധിക്കണം.

യാത്രാവേളകളില്‍ കഴിവതും വീട്ടില്‍നിന്നും കുടിവെള്ളം കൊണ്ടുപോകുവാന്‍ ശ്രദ്ധിക്കുക. നേരിട്ട് വെയില്‍ കൊള്ളരുത്. കട്ടികുറഞ്ഞതും വെളുത്തതും അയവുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുക.

രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ വെയില്‍ ഏല്‍ക്കാതിരിക്കുക. ശരീരത്തെ കുളിര്‍മ്മയുള്ള അവസ്ഥയിലാക്കിവെയ്ക്കുക.

പഴങ്ങളും സലാഡുകളും കഴിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കുടിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.