അമേരിക്ക ഒരു ക്രിസ്ത്യന്‍ രാഷ്ട്രമല്ല എന്ന് ജെയിംസ് തലാറിക്കോ

അമേരിക്ക ഒരു ക്രിസ്ത്യന്‍ രാഷ്ട്രമല്ല എന്ന് ജെയിംസ് തലാറിക്കോ

Breaking News USA

അമേരിക്ക ഒരു ക്രിസ്ത്യന്‍ രാഷ്ട്രമല്ല എന്ന് ജെയിംസ് തലാറിക്കോ

ടെക്സാസ്: അമേരിക്ക ഒരു ക്രിസ്ത്യന്‍ രാഷ്ട്രമല്ല എന്ന് ടെക്സാസ് സംസ്ഥാന പ്രതിനിധിയും യു.എസ്. സെനറ്റ് സീറ്റിനായി മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ജെയിംസ് തലാറിക്കോ. ജനുവരി 13-ന് വോട്ട് കോമണ്‍ ഗുജ് പോഡ്കാസ്റ്റിന്റെ എപ്പിസോഡിലാണ് ഈ പരാമര്‍ശം നടത്തിയത്. ക്രിസ്ത്യന്‍ ദേശീയത എന്ന ആശയം താന്‍ നിരസിക്കുന്നു.

അതിനു ന്യായീകരണം: നമ്മുടെ അയല്‍ക്കാരെ നമ്മളേപ്പോലെ സ്നേഹിക്കുന്നതിനു പകരം ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ഒരു പ്രസ്ബിറ്റീരിയന്‍ സഭാ വിശ്വാസി കൂടിയായ 36 കാരന്‍ തുടര്‍ന്നു. ക്രിസ്ത്യന്‍, മുസ്ളീം, യഹൂദ, ഹിന്ദു, സിഖ്, ബുദ്ധ, നിരീശ്വരവാദി എന്നീ നിലകളില്‍ ജീവിക്കതാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉള്ള ഒരു രാജ്യമാണിത്.

സ്വന്തം മതം ഉള്‍പ്പെടെ ഒരു മതത്തെയും മറ്റ് ഏതു മതത്തേക്കാളും ഉയര്‍ത്താതിരിക്കാന്‍ ക്രിസ്ത്യന്‍ അമേരിക്കക്കാര്‍ക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. തലാറിക്കോ പറയുന്നു.

ഓസ്റ്റിന്‍ പ്രസ്ബിറ്റീരിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ ക്ളാസെടുക്കുന്ന മുന്‍ അദ്ധ്യാപകനായ തലാറിക്കോ ദൈവശാസ്ത്രപരമായ പ്രധാന ആശയങ്ങളില്‍ ലിബറല്‍ നിലപാടുകള്‍ സൃ.ഷ്ടിക്കുന്നതില്‍ പ്രശസ്തനാണ്.

ടെക്സാസ് പബ്ളിക് സ്കൂളുകളില്‍ പത്ത് കല്‍പ്പനകള്‍ സ്ഥാപിക്കുന്നതിനുള്ള ടെക്സാസ് സെനറ്റ് ബില്‍ 1515-നെ എതിര്‍ക്കുന്നതിനുള്ള നിയമ നിര്‍മ്മാണ ശ്രമത്തിന് നേതൃത്വം നല്‍കിയതിലൂടെയും സ്കൂളുകളില്‍ ബൈബിള്‍ അധിഷ്ഠിത പാഠപദ്ധതി സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഭരണഘടനാ വിരുദ്ധമെന്ന് വിളിക്കുകയും ചെയ്തിരുന്നു.

ക്രിസ്ത്യന്‍ ദേശീയത വര്‍ദ്ധിച്ചു വരികയാണെന്നും ഇതിനെ താന്‍ നിശിതമായി എതിര്‍ക്കുന്നതായും അദ്ദേഹം പറയുന്നു. അമേരിക്കയുടെ ജനസംഖ്യയില്‍ 67 ശതമാനവും ക്രിസ്തു മതക്കാരാണ്.

52 ശതമാനം പ്രോട്ടസ്റ്റന്റുകളും, 22 ഥമാനം കത്തോലിക്കരുമാണ്. 11 ശതമാനം മറ്റു ക്രൈസ്തവരാണ്. ഭരണഘടനാ പരമായി അമേരിക്ക ഒരു മതേതര രാഷ്ട്രമാണെങ്കിലും പല നിയമങ്ങളും ക്രിസ്ത്യന്‍ അധിഷ്ഠിതമായതുമാണ്.

പൊതുവേ ഒരു ക്രിസ്ത്യന്‍ രാഷ്ട്രമായാണ് അമേരിക്കയെ ലോകം വിശേഷിപ്പിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.