ദാനിയേല്‍ പ്രവചനം പ്രതിധ്വനിക്കുന്നു; യെരുശലേമില്‍ യു.എസ്.-യിസ്രായേല്‍ എഐ സംരംഭത്തിനു തുടക്കമായി
യെരുശലേം: യു.എസ്. നേതൃത്വത്തിലുള്ള പാക്സ് സിലിക്ക സംരംഭത്തിനു കീഴില്‍ കൃത്രിമ ബുദ്ധി ഗവേഷണം, നിര്‍ണായക സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ തന്ത്രപരമായ പങ്കാളിത്തം ആരംഭിക്കുന്ന ഒരു സുപ്രധാന നിമിഷത്തിനു അമേരിക്കയും യിസ്രായേലും കഴിഞ്ഞ വെള്ളിയാഴ്ച ഒപ്പുവച്ചു.
യെരുശലേമിലെ ദാവീദിന്റെ നഗരത്തില്‍വച്ച് യു.എസ്. അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇക്കണോമിക് അഫയേഴ്സ് ജേക്കബ് ഹെല്‍ബര്‍ഗ്, യു.എസ്. അമ്പാസിഡര്‍ മൈക്ക് ഹക്കാബി, യിസ്രായേലിന്റെ നാഷണല്‍ എഐ ഡയറക്ടറേറ്റ് മേധാവി എറെസ്, യിസ്രായേല്‍ വിദേശകാര്യമന്ത്രി ഗിഡിയന്‍ സാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒപ്പുവച്ചത്.
കഴിഞ്ഞ വര്‍ഷം പാക്സ് സിലിക്കയില്‍ ചേര്‍ന്നതിനുശേഷം വാഷിംഗ്ടണുമായി ഔപചാരിക സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ച ഒപ്പക്ക് മുന്‍നിര സാങ്കേതിക രാജ്യങ്ങളില്‍ ആദ്യത്തേതായി യിസ്രായേല്‍ സ്ഥാനം പിടിച്ചു.
തന്ത്രപരമായ മേഖലയിലുടനീളം സംയുക്ത ഗവേഷണം, വികസനം, വാണിജ്യവല്‍ക്കരണം എന്നിവ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അമേരിക്കയുടെ ഒരു യഥാര്‍ത്ഥ പങ്കാളി എന്നാണ് മൈക്ക് ഹക്കാബി യിസ്രായേലിനെ വിശേഷിപ്പിച്ചത്. പുത്തന്‍ സാങ്കേതിക വിദ്യാ വികസനത്തില്‍ മനുഷ്യന്‍ വന്‍ കുതിച്ചു ചാട്ടം നടത്തുകയാണ്.
രാഷ്ട്രങ്ങള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ കൃത്രിമ ബുദ്ധിയുടെയും ആഗോള സഹകരണത്തിന്റെയും സാങ്കേതിക സംയോജനത്തിന്റെയും ദ്രുതഗതിയിലുള്ള താരതമ്യം ബൈബിള്‍ വാക്യങ്ങളെ പ്രതിധ്വനിക്കുന്നു.
ബൈബിള്‍ പ്രവചനങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നു. ദാനിയേല്‍ പ്രവചനത്തില്‍ 2550 വര്‍ഷങ്ങള്‍ക്കു മുമ്പ് വെളിപ്പെടുത്തിയ ഒരു വസ്തുത “നീയോ ദാനിയേലെ അന്ത്യ കാലം വരെ ഈ വചനങ്ങളെ അടച്ചു പുസ്തകത്തിനു മുദ്രയിടുക, പലരും അതിനെ പരിശോധിക്കുകയും ജ്ഞാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും” (ദാനിയേല്‍ 12:4). ഇന്നത്തെ സകല കണ്ടുപിടിത്തങ്ങളും അറിവും ജ്ഞാനവും ബൈബിള്‍ വാക്യങ്ങളുമായി യോജിക്കുന്നു.
ഇന്നത്തെ ഭൂരിപക്ഷം കണ്ടുപിടിത്തങ്ങള്‍ക്കും പിന്നില്‍ യഹൂദരാണ്. ഇന്ന് ഈ യഹൂദ ജനം ലോകത്തിന്റെ വിവിധയിടങ്ങളില്‍ ജ്ഞാനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

