കേരളത്തിലെ സ്കൂളുകള്‍ വലിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്നു; പൊതുജന അഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകള്‍ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ ഒരുങ്ങുകയാണെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി.
വിദ്യാലയങ്ങള്‍ കൂടുതല്‍ ശിശു സൌഹാര്‍ദ്ദവും ജനാധിപത്യപരവും ആക്കുന്നതിനുള്ള മാറ്റങ്ങളായിരിക്കും നടപ്പില്‍ വരുത്തുകയെന്ന് മന്ത്രി ഫേസ്ബുക്കില്‍ വ്യക്തമാക്കി.
സസ്ഥാനത്തെ കരിക്കുലം സ്റ്റീയറിംഗ് കമ്മറ്റി അംഗീകരിച്ച കരട് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ സ്കൂള്‍ അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
പൊതു ജനങ്ങള്‍ക്കും അഭിപ്രായമറിയിക്കാമെന്നും ജനുവരി 20 വരെ ഇതിനു സമയമുണ്ടെന്നും മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു. പ്രധാനമായും മാറ്റങ്ങള്‍ വരുന്നത്: (1) കുട്ടികളുടെ സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുക.
വിദ്യാര്‍ത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കുക. (2) ബാക്ക് ബെഞ്ചേഴ്സ് ഇല്ലാത്ത ക്ളാസ് മുറികള്‍.
എല്ലാ കുട്ടികള്‍ക്കും തുല്യ പരിഗണന ലഭിക്കുന്ന ജനാധിപത്യപരമായ പഠന അന്തരീക്ഷം സൃഷ്ടിക്കുക. ക്ളാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തി ആരും പിന്നിലല്ല എന്ന ഊന്നല്‍ നല്‍കുക.
ഈ വിഷയങ്ങള്‍ പഠിക്കാന്‍ എസ്സിഇആര്ടിയെ ചുമതലപ്പെടുത്തിയിരിക്കുന്നു അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു.

