മധ്യസ്ഥതയ്ക്കു ശ്രമം: നെതന്യാഹുവിനെയും ഇറാന് പ്രസിഡന്റിനെയും ഫോണില്‍ വിളിച്ച് പുട്ടിന്
മോസ്ക്കോ: യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് എന്നിവരുമായി ഫോണില്‍ സംസാരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്.
ഇരുമേഖലകളിലും മദ്ധ്യസ്ഥത വഹിക്കാന്‍ റഷ്യ തയ്യാറാണെന്ന് പുടിന് അറിയിച്ചതായി ഔദ്യോഗിക വസതിയായ ക്രംലിന് വെളിപ്പെടുത്തി. യുക്രൈനുമായുള്ള യുദ്ധം തുടങ്ങിയതു മുതല്‍ റഷ്യ ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
നെതന്യാഹുവുമായുള്ള സംഭാഷണത്തില്‍ മദ്ധ്യസ്ഥ ശ്രമങ്ങള്‍ തുടരാനും ക്രിയാത്മകമായ സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കാനും റഷ്യ സന്നദ്ധത അറിയിച്ചതായും ക്രംലിന് പറഞ്ഞു.
മസൂദ് പെസെഷ്കിയുമായുള്ള സംഭാഷണത്തിലെ വിവരങ്ങള്‍ പിന്നീട് നല്‍കുമെന്ന് ക്രംലിന് അറിയിച്ചു.
റഷ്യ ഇറാനു മാത്രമല്ല, മുഴുവന്‍ മേഖലയിലെ പ്രാദേശിക സ്ഥിരതയ്ക്കും സമാധാനത്തിനും ഇതിനകം സഹായം നല്‍കുന്നുണ്ടെന്ന് ഇറാന് റഷ്യ എന്ത് പിന്തുണ നല്‍കുമെന്ന ചോദ്യത്തിനു ക്രംലിന് വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

