പാസ്റ്റർ ബെഞ്ചമിൻ തോമസ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ന്യൂയോർക്ക് : ക്വീൻസ് ചർച്ച് ഓഫ് ഗോഡ് ന്യൂയോർക്ക് സീനിയർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ബെഞ്ചമിൻ തോമസ് ന്യൂയോർക്കിൽ വച്ച് ജനുവരി 22 വ്യായാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചില ദിവസങ്ങളായി ശാരീരിക പ്രയാസങ്ങൾ നിമിത്തം ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത് കോവിഡ് ബാധിച്ച് ഏകദേശം 100 ദിവസത്തോളം ഹോസ്പിറ്റിലിൽ അഡ്മിറ്റായ ശേഷം കോവിഡിനെ അതിജീവിച്ച് സൗഖ്യം പ്രാപിച്ചിരുന്നു.
ഭാര്യ : കർത്തൃദാസി സിസ്റ്റർ മേഴ്സി ബെഞ്ചമിൻ. മകൾ : അബിഗേൽ.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.


