ഇറാന്‍ ഭരണകൂടത്തെ പുറത്താക്കിയാല്‍ യിസ്രായേലിനെ അംഗീകരിക്കുന്ന സര്‍ക്കാരെന്ന് കിരീടാവകാശിയുടെ പ്രതിജ്ഞ
ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് ഇസ്ളാമിക് റിപ്പബ്ളിക്കിന്റെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ കഴിഞ്ഞാല്‍ ഒരു സ്വതന്ത്ര ഇറാന്‍ രൂപപ്പെടുമെന്നും യിസ്രായേലിനെ അംഗീകരിക്കുമെന്നും ഇറാന്റെ നാടുകടത്തപ്പെട്ട കിരീടാവകാശി വ്യാഴാഴ്ച പ്രതിജ്ഞയെടുത്തു.
ഇറാനിലെ 1979-ലെ ഇസ്ളാമിക വിപ്ളവത്തെത്തുടര്‍ന്ന് നാടുകടത്തപ്പെട്ട അവസാന രാജാവായിരുന്ന മുഹമ്മദ് റെസാ പഹ്ബിയുടെ മൂത്ത മകനായ റെസ പഹ്ബിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഇറാന്‍ ചാരത്തില്‍നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പഹ്ബി പറഞ്ഞു.
ഇറാനിലെ ഭരണകൂടം വീഴുകയും സ്വാതന്ത്ര്യം ഇറാനില്‍ ഉയര്‍ന്നുവരികയും ചെയ്താല്‍ ആ രാജ്യം ഉടനടി യിസ്രായേലിനെ അംഗീകരിക്കുകയും യു.എസ് ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുകയും ഇറാനെയും യിസ്രായേലിനെയും വിശാലമായ അറബ് ലോകത്തെയും ഒന്നിപ്പിക്കുന്നതിനായി അബ്രഹാം കരാറുകളെ സൈറസ് കരാറുകളായി (ബൈബിളിലെ കോരെശ്) വിപുലമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
അമേരിക്കയുമായുള്ള ബന്ധം സാധാരണ നിലയിലാക്കുകയും ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്യും. യിസ്രായേല്‍ രാഷ്ട്രം ഉടനടി അംഗീകരിക്കപ്പെടും.
ഇറാന്‍, യിസ്രായേല്‍, അറബ് രാഷ്ട്രങ്ങള്‍ എന്നിവയെ ഒന്നിപ്പിക്കുകയും ചെയ്യും. സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. മുഹമ്മദ് റെസ പഹ്ബി ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കുന്നു.

