സയണിസ്റ്റ് ക്രിസ്തു മതം ആരോപിച്ച് രണ്ടു ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ജയില്‍ ശിക്ഷ
ടെഹ്റാന്‍: ഇറാനില്‍ ക്രിസ്തു വിശ്വാസത്തില്‍വന്ന രണ്ടു പേരെ ജയിലില്‍ അടച്ചു. 2025 ജൂലൈ 7-ന് ഗാംദംബറിലെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം അറസ്റ്റിലായ നയേര അര്‍ജാനെ ഇസ്ളാമിക നിയമത്തിനു വിരുദ്ധമായ വ്യതിചലന പ്രചാരണങ്ങളും പഠിപ്പിക്കലുകളും നടത്തിയതിന് 23 മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു തുടങ്ങി.
നയേരക്ക് ആകെ 10 വര്‍ഷത്തെ തടവാണ് വിധിച്ചത്. എന്നിരുന്നാലും ഇറാനിയന്‍ നിയമപ്രകാരം ഏറ്റവും കഠിനമായ ശിക്ഷ.
ഈ കേസില്‍ 5 വര്‍ഷത്തെ തടവ് മാത്രമേ നല്‍കാന്‍ കഴിയു. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയില്‍ നടന്ന ഒരു സെമിനാറില്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനം നടത്തിയവരുടെ കൂട്ടത്തില്‍ നയേരയും ഉള്‍പ്പെട്ടിരുന്നതായി അധികാരികള്‍ കണ്ടെത്തി. നയേരയുടെ ഭര്‍ത്താവ് കാസിം എസ്മായേലിന് മൂന്നര വര്‍ഷത്തെ തടവ് വിധിച്ചു.
എന്നാല്‍ കാന്‍സറിനുള്ള കീമോ തെറാപ്പി ചികിത്സ തുടരുന്നതിനാല്‍ ശിക്ഷ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇറാനില്‍ ക്രിസ്ത്യാനികളായി മതം മാറിയവര്‍ക്ക് ആരാധന നടത്താനോ പള്ളികള്‍ പണിയാനോ ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അധികാരമില്ല.

