അസംബ്ലിസ് ഓഫ് ഗോഡ് ബെഥേൽ ബൈബിൾ കോളജ് പുനലൂർ ഒന്നാം നിലയായി പുതിയ സ്റ്റാഫ്‌ കോട്ടേഴ്സ്‌ പണിയുന്നതിന് പ്രാർത്ഥിച്ച് തുടക്കം കുറിച്ചു.

അസംബ്ലിസ് ഓഫ് ഗോഡ് ബെഥേൽ ബൈബിൾ കോളജ് പുനലൂർ ഒന്നാം നിലയായി പുതിയ സ്റ്റാഫ്‌ കോട്ടേഴ്സ്‌ പണിയുന്നതിന് പ്രാർത്ഥിച്ച് തുടക്കം കുറിച്ചു.

Kerala

അസംബ്ലിസ് ഓഫ് ഗോഡ് ബെഥേൽ ബൈബിൾ കോളജ് പുനലൂർ ഒന്നാം നിലയായി പുതിയ സ്റ്റാഫ്‌ കോട്ടേഴ്സ്‌ പണിയുന്നതിന് പ്രാർത്ഥിച്ച് തുടക്കം കുറിച്ചു.

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് ബെഥേൽ ബൈബിൾ കോളജ് പുനലൂരിൽ കർത്തൃദാസൻ പാസ്റ്റർ കെ ജെ മാത്യു സാർ പ്രിൻസിപ്പലായിരുന്ന കാലത്ത്‌ പണിത സ്റ്റാഫ്‌ കോട്ടേഴ്സിന്റെ ഒന്നാം നിലയായി പുതിയ ഒരു സ്റ്റാഫ്‌ കോട്ടേഴ്സ്‌ പണിയുന്നതിന് പ്രാർത്ഥിച്ച് തുടക്കം കുറിച്ചു.

അസംബ്ലിസ് ഓഫ് ഗോഡ് ബെഥേൽ ബൈബിൾ കോളജ് പുനലൂർ പ്രിൻസിപ്പൽ ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ ഡോ. ജെയിംസ്‌ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ആമുഖ പ്രസംഗത്തിന് ശേഷം അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്‌ സൂപ്രണ്ട്‌ ബഹുമാനപ്പെട്ട കർത്തൃദാസൻ റ്റി ജെ സാമുവൽ സാർ കോട്ടേഴ്‌സ്‌ പണിയാൻ പണം നൽകുന്ന വ്യക്തിയെ പരിചയപ്പെടുത്തുകയും പ്രാർത്ഥിക്കയും ചെയ്തു.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട്‌ പരേതനായ കർത്തൃദാസൻ പാസ്റ്റർ എ സി സാമുവലിന്റെ മകൾ ഡോ. മറിയാമ്മയാണ് ഈ കെട്ടിട നിർമ്മാണം സ്പോൺസർ ചെയ്യുന്നത്‌. കൂടാതെ പരേതനായ എ എസ്‌ ജോൺ (എ സി സാമുവലിന്റെ മകൻ) സാറിന്റെ മക്കളായ ബോബിയും സഹോദരനും ഈ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്‌. കർത്തൃദാസൻ പാസ്റ്റർ റ്റി ജെ രാജൻ സാറിന്റെ മകൻ ജോൺസിയാണ് ദൈവദാസിയുടെ ഈ താൽപര്യം കർത്തൃദാസൻ പാസ്റ്റർ റവ ഡി മാത്യൂസ്‌ സാറുമായുള്ള കൂടിയാലോചനകൾക്ക് ശേഷം പാസ്റ്റർ റ്റി ജെ സാമൂവേൽ സാറിനെ അറിയിച്ചത്‌.

ബൈബിൾ കോളജിന്റെ ഡയറക്ടർ കർത്തൃദാസൻ ഡോ. ഐസക്‌ ചെറിയാൻ ആശംസകൾ അറിയിക്കയും സ്പോൺസേഴ്സിനായും പണികൾക്കായും പ്രാർത്ഥിക്കയും ചെയ്‌തു. അലൂമ്നൈ അസോസിയേഷൻ പ്രസിഡന്റ്‌ പാസ്റ്റർ റ്റി വി തങ്കച്ചൻ ആശംസകൾ അറിയിച്ചു. കർത്തൃദാസൻ പാസ്റ്റർ റവ. ഡി മാത്യൂസ്‌ വേദവചനം വായിച്ചു, കർത്തൃദാസൻ പാസ്റ്റർ റവ. റ്റി എസ്‌ സാമുവൽ കുട്ടി പ്രാർത്ഥിക്കയും ചെയ്തു.

ഡോ. മറിയാമ്മ അവർക്കൾക്കും കുടുംബത്തിനും ബ്രദർ ജോൺസിക്കും അഭിനന്ദനങ്ങളും പ്രാർത്ഥനകളും പൂർവ്വ വിദ്യാർത്ഥികളുടെയും ബഥേൽ ബൈബിൾ കോളജിന്റെയും എക്സിക്യൂട്ടീവ് കമ്മറ്റിയുടെയും പേരിൽ അറിയിക്കയുണ്ടായി. ബെഥേൽ ബൈബിൾ കോളജ് പുനലൂരിലെ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ ശുശ്രൂഷയിൽ പങ്കെടുത്തു.

മുഴുവൻ വീഡിയോ കാണുവാൻ നമ്മുടെ facebook ഗ്രൂപ്പിൻ്റെ ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.facebook.com/share/v/1ATdWaHixx/

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.