ജീവന്‍ നിലനിര്‍ത്താന്‍ ജയിലില്‍ തടവുകാര്‍ പരസ്പരം കൊന്നു തിന്നുന്നു

Breaking News Global

ജീവന്‍ നിലനിര്‍ത്താന്‍ ജയിലില്‍ തടവുകാര്‍ പരസ്പരം കൊന്നു തിന്നുന്നു
കിഗാലി: റുവാണ്ടയില്‍നിന്നാണ് അറപ്പുളവാക്കുന്ന ഈ വാര്‍ത്ത വരുന്നത്. റുവാണ്ടയിലെ ഗിട്ടറാമ ജയിലില്‍ കൊടും കുറ്റവാളികള്‍ പോലും പേടിയോടെയാണ് കഴിയുന്നത്.

 

അറുനൂറുപേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ഈ ജയിലില്‍ ആറായിരം മുതല്‍ ഏഴായിരം കുറ്റവാളികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന സൌകര്യമോ വേണ്ടത്ര ഭക്ഷണം പോലുമോ ലഭിക്കാത്ത ഇവിടെ ജീവന്‍ നിലനിര്‍ത്താന്‍ തടവുകാര്‍ പരസ്പരം കൊന്നു തിന്നുന്ന അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

സ്ഥല പരിമിതി മൂലം തടവുകാര്‍ക്ക് ഒന്നു കിടക്കാന്‍ പോലും കഴിയുന്നില്ല. പലപ്പോഴും നില്‍ക്കാനാണ് വിധി. ഒരിറ്റു സ്ഥലത്തിനുവേണ്ടിയുള്ള ഏറ്റുമുട്ടലുകള്‍ പലപ്പോഴും സഹതടവുകാരുടെ മരണത്തിലാണ് കലാശിക്കുക. ഇങ്ങനെ മരിച്ചു വീഴുന്നവരെ ഭക്ഷിച്ച് മറ്റുള്ളവര്‍ ജീവന്‍ നിലനിര്‍ത്തുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

കൂടാതെ ജയിലിലെ വൃത്തിശൂന്യമായ അവസ്ഥയില്‍ രോഗം പിടിപെട്ട് ദിവസേന ഏഴോ എട്ടോ പേരാണ് മരിക്കുന്നത്. ജയിലിലെ അവസ്ഥയ്ക്കെതിരെ പല മനുഷ്യാവകാശ സംഘടനകളും സമര രംഗത്തു വന്നെങ്കിലും സര്‍ക്കാര്‍ കുലുങ്ങുന്നില്ലെന്നു വാര്‍ത്തയുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.