മാമത്തുകളെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍: ലക്ഷ്യം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകല്‍ തടയണം

മാമത്തുകളെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍: ലക്ഷ്യം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകല്‍ തടയണം

Breaking News Global

മാമത്തുകളെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍: ലക്ഷ്യം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകല്‍ തടയണം

ഹിമയുഗത്തില്‍ വംശനാശം സംഭവിച്ച വൂളി മാമത്തുകളെ ജനിതക എഞ്ചിനിയറിംഗിലൂടെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍. ഇതിനായുള്ള പരീക്ഷണങ്ങള്‍ക്കു തുടക്കമിട്ടു കഴിഞ്ഞു.

വംശനാശപുനരുത്ഥാനം എന്നാണ് ഇതിനെ വിളിക്കുന്നത്. ഡിഎക്സ്റ്റിംഗ്ഷന്‍ കമ്പനിയായ കോളോസാല്‍ബയോ സയന്‍സാണ് ഈ നിര്‍മ്മാണത്തിനു നേതൃത്വം വഹിക്കുന്നത്.

പൂര്‍ണ്ണമായും ഒരു മാമത്തിനെ സൃഷ്ടിക്കുക എന്നതിലുപരി മാമത്തുകളുടെ ഡിഎന്‍എ ഉപയോഗിച്ച് ആധുനിക ആനകളില്‍ ജനിതക മാറ്റം വരുത്തുകയാണ്.

മാമത്തുകളുടെ പ്രത്യേകതകളായ കട്ടിയുള്ള രോമങ്ങള്‍, ചെറിയ ചെവികള്‍, കൂടുതല്‍ കൊഴുപ്പ് എന്നിവയ്ക്ക് കാരണമായ ജീനുകള്‍ ഏഷ്യന്‍ ആനയുടെ ഭ്രൂണത്തില്‍ നിക്ഷേപിക്കും.

ഈ ഭ്രൂണം വളര്‍ത്താന്‍ ഒരു പെണ്ണാനയെ ഉപയോഗിക്കുന്നതിനു പകരം കൃത്രിമ ഗര്‍ഭപാത്രം ഉപയോഗിക്കാനാണ് ശാസ്ത്രജ്ഞര്‍ പദ്ധതിയിടുന്നത്. പ്രശസ്തിക്കുവേണ്ടി ചെയ്യുക എന്നതല്ല, ഇതിനു പിന്നില്‍ വലിയൊരു പാരിസ്ഥിതി സംരക്ഷണ ദൌത്യമുണ്ട്.

ആര്‍ട്ടിക് മേഖലയില്‍ മഞ്ഞുരുകുന്നത് തടയാന്‍ മാമത്തുകള്‍ക്ക് കഴിയും. ഇവ മഞ്ഞുപാളികളെ ചവിട്ടി ഉറപ്പിക്കും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

പരീക്ഷണത്തിന്റെ ഭാഗമായി 2028-ഓടെ ആദ്യത്തെ മാമത്ത് കുട്ടി പിറന്നുവീഴുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ലോകം കാത്തിരിക്കുകയാണ് ഈ ദൌത്യത്തിന്റെ ഫലം കാണാന്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.