ഓട്ടിസം ബാധിച്ച ആണ്‍കുട്ടിയെ ശബ്ദം കണ്ടെത്താന്‍ ബൈബിള്‍ ആപ്പ് സഹായിക്കുന്നു
കുട്ടികള്‍ക്കായുള്ള യുവേര്‍ഷന്‍ ബൈബിള്‍ ആപ്പ് ആദ്യമായി ഉപയോഗിച്ചതിനാല്‍ തന്റെ മകന്റെ ആശയവിനിമയശേഷി വികസിപ്പിക്കുന്നതിലുള്ള താക്കോലായി ഇത് പ്രവര്‍ത്തിക്കുമെന്ന് ഒരു ധാരണയും ലോറന് ഉണ്ടായിരുന്നില്ല.
തന്റെ ആദ്യ ജാതനായ കെന്റ് ബൌദ്ധിക വികാസത്തില്‍ ബുദ്ധിമുട്ടിയപ്പോള്‍ ഓട്ടിസം ബാധിച്ചതായി തിരിച്ചറിഞ്ഞു. ഈ സമയത്ത് ലോറന് 7 മാസം ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് ഗബ്രിയേല്‍ മാരകമായ അപസ്മാരത്തെത്തുടര്‍ന്ന് മരിച്ചു. 28 വയസ്സായിരുന്നു.
രണ്ടു കുഞ്ഞുങ്ങളെയും ഒറ്റയ്ക്കു വളര്‍ത്തേണ്ടതായി വന്നു. ഇതിനിടയില്‍ യുവേര്ഷനില്നിന്നുള്ള ബൈബിള്‍ ആപ്പിന്റെ പരസ്യം ഇമെയിലായി തനിക്കു ലഭിക്കുവാന്‍ തുടങ്ങി. ബൈബിള്‍ ആപ്പ് തുറന്ന് അതിലെ പരിപാടികള്‍ പ്രത്യേകിച്ച് കുട്ടികള്‍ക്കുവേണ്ടിയുള്ള ബൈബിള്‍ കഥകളും മറ്റും ശ്രദ്ധയില്‍പ്പെട്ടു. ഇത് ലോറന് തന്റെ മകനെ പരിചയപ്പെടുത്തി.
ക്രമേണ ബൈബിള്‍ ആപ്പില്‍ ആകൃഷ്ടനായ കെന്റ് വ്യക്തമായി സംസാരിക്കുന്നു. നല്ല ഗ്രേഡുകള്‍ നേടുന്നു. സ്കൂള്‍ ബാന്‍ഡില്‍ ട്രംപറ്റ് വായിക്കുന്നു. കെന്റ് ഇപ്പോള്‍ സാധാരണ മാനസിക നിലയില്‍ എത്തിയെന്ന് മാതാവ് ലോറന് ഉള്‍പ്പെടെയുള്ളവര്‍ക്ക് മനസ്സിലായി.
സകലത്തിലും ദൈവത്തിനു മഹത്വം നല്കുന്നു. 2008-ല്‍ ആദ്യമായി യുവേര്‍ഷന്‍ ആപ്പ് അംഗീകരിച്ചപ്പോള്‍ത്തന്നെ വന്‍ പ്രചാരം ലഭിച്ചിരുന്നു. ആദ്യ ആഴ്ചയില്‍ 83000 ഡൌണ്‍ലോഡുകള്‍ സൃഷ്ടിച്ചു.
2023-ല്‍ 5,00,000 എണ്ണം കൂടി വര്‍ദ്ധിച്ചു. അടുത്ത വര്‍ഷത്തില്‍ ബില്യണ്‍ എത്തുമെന്നാണ് പ്രതീക്ഷ. ബൈബിള്‍ യുവേര്‍ഷന്‍ ടീം പറയുന്നു. തിരുവെഴുത്തിനു ഒരു സമയം ഒരു ജീവിതത്തെത്തന്നെ രൂപാന്തിരപ്പെടുത്താന് കഴിയുമെന്നു വിശ്വസിക്കുന്നു.

