പക്ഷവാതക്കാരന്റെ സൗഖ്യം!

പക്ഷവാതക്കാരന്റെ സൗഖ്യം!

Articles

പക്ഷവാതക്കാരന്റെ സൗഖ്യം!

“ നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നത് എന്ത്? ” { Mk. 2:8 }

അഞ്ചുതരം ആൾക്കാർ (1)

യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷാ വേളയിൽ കഫർന്നഹൂം എന്ന പട്ടണത്തിൽ നടന്ന ഒരു സംഭവമാണ് പക്ഷവാതക്കാരനായ ഒരു മനുഷ്യന്റെ അത്ഭുത സൗഖ്യം. ഒരു വേദ വിദ്യാർഥിയെ സംബന്ധിച്ച് അനുഗ്രഹീത പാഠങ്ങളുടെ ഒരു ഗംഭീര കലവറ തന്നെയാണ് ഈ വേദഭാഗം!

ഇവിടെ ശയ്യാവലംബിയായ ഒരു പക്ഷവാതരോഗിയെ തന്റെ നാല് സുഹൃത്തുക്കൾ ചേർന്ന് കിടക്കയോടെ യേശുവിന്റെ അരികിൽ എത്തിക്കുന്നു. എന്നാൽ രോഗസൗഖ്യത്തിനു പകരം പാപമോചനം നൽകിയ യേശുവിന്റെ നടപടി വിമർശിക്കപ്പെട്ടു.

പക്ഷേ സംശയവിചാരങ്ങളെ അകറ്റുന്ന യേശുനാഥന്റെ വാക്കുകൾക്ക് പിന്നാലെ നടന്ന അത്ഭുത രോഗസൗഖ്യം കണ്ട പുരുഷാരം ഒന്നടങ്കം വിസ്മയഭരിതരായി ദൈവത്തെ മഹത്വപ്പെടുത്തുകയാണ്!

ഈ പാഠഭാഗം ശ്രദ്ധയോടെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ വ്യത്യസ്ത സ്വഭാവങ്ങൾ ഉള്ള അഞ്ചുതരം ആൾക്കാരെ ഇവിടെ നമുക്ക് കാണാം.

കേന്ദ്ര കഥാപാത്രമായ പക്ഷവാതരോഗി,അദ്ദേഹത്തെ യേശുവിന്റെ അരികിൽ എത്തിച്ച നാല് കൂട്ടുകാർ,സൗഖ്യ ദാതാവായ യേശുക്രിസ്തു, കുറ്റം കണ്ടുപിടിക്കാൻ സന്നിഹിതരായിരിക്കുന്ന ശാസ്ത്രിമാർ,വിവിധ മനോഭാവങ്ങൾ ഉള്ള പുരുഷാരം എന്നിവരാണ് അവർ..!

പ്രിയരേ…. ഈ വേദഭാഗവും ഈ വ്യക്തിത്വങ്ങളും നമുക്ക് പകർന്നു നൽകുന്ന ആത്മിക ചിന്തകളിലേക്ക് നമുക്ക് കടന്നുചെല്ലാം…വരും ദിനങ്ങളിൽ… പ്രാർത്ഥനയോടെ…

ജോമോൻ മരങ്ങാട്ടുപള്ളി
9567953656.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.