ലോഗോസും പ്രജാപതിയും.(ലേഖനം)
ജെയിംസ് സാമുവൽ
യേശു ക്രിസ്തുവിന്റെ ജനന ത്തിനും ഏതാണ്ട് 1500-2000 BCE ൽ ,(1200-1500BCE എന്നും പറയപ്പെടുന്നു.) ഭാരതത്തിലെ മുനികളാൽ വിരചിക്കപ്പെട്ട വേദങ്ങളിലും, ഉപനിഷത്തു കളിലും യേശു ക്രിസ്തുവി നെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട് എന്നത് , യാഥാസ്ഥിതിക ക്രിസ്ത്യാനികളിൽ ആശയക്കു ഴപ്പം സൃഷ്ടിക്കും എന്നതിൽ സംശയമില്ല. യേശു എന്നോ , ക്രിസ്തു എന്നോ ഉള്ള നാമ പരാമർശങ്ങൾ എങ്ങും തന്നെ ഇല്ല എന്ന സത്യം പ്രാഥമിക മായി ഓർപ്പിക്കട്ടെ. വേദങ്ങളിൽ ദൈവങ്ങളായി അന്നത്തെ മനുഷ്യമനസ്സുക ളിൽ ഇടം പിടിച്ചിരുന്നവരുടെ കൂട്ടത്തിലും യേശു ക്രിസ്തു എന്ന “പുരുഷനെ ” പ്രതി നിധാനം ചെയ്വാൻ സാധിക്കില്ല.
എന്നാൽ, അവർ ഏതൊരു പുരുഷപ്രജാപതിക്കു വേണ്ടി പ്രതീക്ഷയോടെ ആഗ്രഹി ച്ചുവോ, അതിന്റെ പൂർത്തീ കരണം യേശു ക്രിസ്തുവിൽ സാധിതമായി എന്ന വസ്തുത നാം മനസ്സിലാക്കേണ്ടിയിരിക്കു ന്നു.
ദൈവം സൃഷ്ടികർത്താവായി സകല സൃഷ്ടിക്കും പ്രപഞ്ച സൃഷ്ടി മുതൽ തന്നെ വെളിപ്പെ ടുത്തിയിരിക്കുന്നു. ദൈവം തന്നെക്കുറിച്ച് സാക്ഷ്യം തന്നി
രിക്കുന്നു എന്ന് റോമാ ലേഖനം 1:19-23 വരെയുള്ള വാക്യങ്ങ ളിൽ നിന്നും നാം വായിക്കുന്നു. ” അവന്റെ നിത്യ ശക്തിയും , ദിവ്യത്വവുമായി അവന്റെ അദൃശ്യ ലക്ഷണങ്ങൾ ലോക സൃഷ്ടിമുതൽ അവന്റെ . പ്രവർത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടു
വരുന്നു. അവർക്കു പ്രതിവാദ മില്ലാതിരിക്കേണ്ടതിന്നു തന്നെ. ” ദൈവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന് ആരും ന്യായവിധിദിവസത്തിൽ പറവാൻ ഇടവരാതവണ്ണം, ദൈവം തന്നെത്തന്നെ അവരുടെ മനസ്സാക്ഷിക്കു വെളിപ്പെടുത്തികൊടുത്തിരുന്നു.
Acts. 17:16 – 31. വരെയുള്ള വാക്യങ്ങളാൽ ,പൌലോസ് ,മുകളിൽ എഴുതിയിരിക്കുന്ന വിഷയത്തെ ഉറപ്പിക്കുന്ന പരാ മർശങ്ങൾ നടത്തിയിരിക്കുന്നു. അഥേനയിൽകണ്ട “അജ്ഞാ ത ദേവന്ന് ” എന്ന എഴുത്തുള്ള വേദിക്കല്ല്. : പൌലോസ്
പറയുന്നു : ” നിങ്ങൾ അറിയാ തെ പൂജിക്കുന്നതു തന്നെ ഞാൻ നിങ്ങളോട് അറിയി ക്കുന്നു. ” v23 – തുടർന്ന് അവ രോടു പറയുന്നത് ജീവനുള്ള ദൈവത്തെക്കുറിച്ചാണ്. ഭൂതലത്തിൽ ഒക്കെയും കൂടി. യിരിപ്പാൻ മനുഷ്യ ജാതിയെ സൃഷ്ടിച്ച ദൈവം. തങ്ങൾ അവന്റെ സന്താനം എന്ന് അവരുടെ തന്നെ കവികൾ പാടിയിരിക്കുന്നു എന്നും പൌലോസ് അവരെ ഓർപ്പി
ച്ചു കൊണ്ട് ” മരിച്ചവരിൽ നിന്നും ഉയിർത്തെഴു ന്നേൽ പ്പിക്കപ്പെട്ട ” യേശുക്രിസ്തുവി നെ അവതരിപ്പിക്കുന്നു.
സർവ്വജനത്തിന്റേയും പാപ പരിഹാരാർത്ഥം , മരിച്ച്, അടക്കപ്പെട്ട് , ഉയിർത്തെഴു ന്നേറ്റ യേശു ക്രിസ്തു . മനുഷ്യ
വർഗ്ഗത്തിന്റെ പാപ മോചനാ ർത്ഥംസ്വയം യാഗമായ് തീർന്ന പരമ പുരുഷൻ – യേശു ക്രിസ്തു .
ഈ ജീവനുള്ള മഹാ ദൈവത്തെ , വിവിധ പേരുകളാൽ അറിയപ്പെട്ടിരുന്നുവെങ്കിൽ തന്നെ എക്കാലത്തും ജനം ആരാധിച്ചിരുന്നു എന്നതിനെ ക്കുറിച്ച് മഹാകവി K. V . സൈമൺ അവർകൾ ഇങ്ങനെ എഴുതിയി രിക്കുന്നു.
“ഏതു ദിക്കിലുമുണ്ടുയജ്ഞ വേദികളേവ –
മേതു ദിക്കിലുമുണ്ടുയാഗാർ. ത്ഥംമൃഗങ്ങളും –
ചരിത്രം സാക്ഷിക്കുന്നൊ. രേകമാം പൂർവ്വമതം –
ധരിത്രിതന്നിലെങ്ങുമൊന്നു പോൽ നിന്ന മതം –
ആദിമമതഗ്രന്ഥമൊക്കെയുമോതുംമതം –
ഖ്യാതമാമിതു യാഗാധിഷ്ടിത മതമല്ലോ –
ലോഗോസു പ്രജാപതിയെ ന്നുള്ളപേരുകളെ –
യാതൊരാൾ വഹിച്ചുവോ ദിവ്യനാമപ്പുരുഷൻ .
സ്വശരീരത്തെ യാഗ സാധന. മാക്കിയെന്ന –
കുശലാധായി തത്വമാണിതിൻ നിഷ്കൃഷ്ടാദർശം ”
[ വേദവിഹാരം – മഹാകാവ്യം ]
ഇവിടെ പരാമർശിച്ചിരിക്കുന്ന പ്രജാപതി എന്ന സംജ്ഞ ഹൈന്ദവം എന്ന ചിന്തക്കാ ധാരമാക്കേണ്ടതില്ല.
പ്രജാപതി എന്ന നാമ ശബ്ദം കൊണ്ട് വിവക്ഷിക്കുന്നത് ” സൃഷ്ടിക്കപ്പെട്ട സകലത്തി ന്റേയും നായകൻ ‘എന്നാണ്. ഏക ദൈവമായ സർവ്വ
ലോക സൃഷ്ടാവിന് വേദങ്ങൾ എഴുതിയ മുനിമാർ കൊടു. ത്തിരിക്കുന്ന പേരാണ് “പ്രജാപതി ” (പ്രജാപതികൾ
പലരുണ്ട്.)
പഴയ നിയമത്തിൽ സർവ്വ ശക്തിയുള്ള സൃഷ്ടാവാം ദൈവത്തെ എലോഹിം (Elohim) എന്ന നാമശബ്ദം മൂലം വെളിപ്പെടുത്തിയിരുന്ന തായി കാണുന്നു. Gen. 1:1 അബ്റഹാമിനും, യിസ്
ഹാക്കിനും യാക്കോബിനും താൻ “യഹോവ ” എന്ന നാമ ത്തിൽ വെളിപ്പെട്ടിട്ടില്ല “എന്ന് , പുറപ്പാട്. 6:2,3 വാക്യങ്ങളിൽ വായിക്കുന്നു. സർവ്വ ശക്തി ഉള്ള ദൈവമായിട്ടാണ് താൻ
അവർക്കു പ്രത്യക്ഷനായത്. പ്രജാപതി >സൃഷ്ടികർത്താവ് , സർവ്വശക്തനാം ദൈവം ആണെന്നു മനസ്സിലാക്കാം.
സാക്ഷാൽ പ്രജാപതി മനുഷ്യ വർഗ്ഗത്തിന്റെ രക്ഷക്കായി യാഗമായി തീരണം എന്നത് ഒരു പ്രത്യേകതയായി മനസ്സി ലാക്കാം. സൃഷ്ടികർത്താവും
നായകനുമായ പ്രജാപതി സ്വയം ബലി നടത്തുന്നു എന്നത് പ്രാധാന്യമർഹിക്കുന്നു.
ലോഗോസ് , പ്രജാപതി [സർവ്വ ശക്തിയുള്ള സൃഷ്ടാവാം ദൈവം ]എന്ന പേരുള്ളവൻ, സ്വന്തം ശരീരത്തെ യാഗ സാധനനമാക്കിയവൻ ആ
രാണ് ?
സാക്ഷാൽദൈവമായിരുന്നവൻ , മനുഷ്യ സാദൃശ്യത്തിലായി, മരണത്തോളം, ക്രൂശിലെമര ണത്തോളം തന്നത്താൻ താഴ്ത്തിയ =യേശുക്രിസ്തു
(Phil.2:6)തന്നെ.
മാത്രമല്ല, സത്യവും, വെളിച്ച വും, അമർത്യതയും (നിത്യജീവൻ)നും തേടിയവർ ആയിരുന്നു വേദകാല
മുനികൾ . ലോകത്തിൽ സത്യം ഇല്ല എന്ന് അവർ മനസ്സിലാ ക്കി. അസത്യം വാണിരുന്ന ലോകത്തിൽസത്യം എവിടെ , എങ്ങനെ കണ്ടെത്താം എന്നവർ ചിന്തിച്ചു പാടി :-
“അസതോ മാ സത്ഗമയ ” അസത്യത്തിൽ നിന്നും സത്യ ത്തിലേക്ക്നയിക്കണേ.
ഇരുളിൽ നിന്നും വെളിച്ചത്തിലേക്കും,
മരണത്തിൽ നിന്നും ജീവനിലേക്കുംനയിക്കണമേ എന്ന് അവർ പാടി :
” തമസ്സോ മാ ജ്യോതിർ ഗമയ! ”
” മൃത്യോർ മാ അമൃതം ഗമയ ”
അവരുടെ അന്വഷണത്തിനും ,
ചോദ്യത്തിനും മതിയായ പരിഹാരം കണ്ടെത്തുന്നത് യേശുക്രിസ്‌തുവിൽ മാത്രം.
സത്യവും, വെളിച്ചവും, ജീവനും = യേശുക്രിസ്തു മാത്രം. John .8:12. 14:16
അസത്യത്തിൽ നിന്നും, ഇരുളിൽ നിന്നും, മരണത്തി ൽ നിന്നും മോചനത്തിനായി അവർ ആഗ്രഹിച്ചു.
ഇങ്ങനെ ലഭിക്കുന്ന അവസ്ഥ. ക്ക് അവർ ” മുക്തി ” എന്ന പേരു നൽകി,
മുക്തിമാർഗ്ഗം അന്വഷിച്ചു കൊണ്ടേയിരുന്നു. അവസാനം, അവർ കണ്ടെ
ത്തിയ മാർഗ്ഗം ” പ്രജാപതി അഥവാ സൃഷ്ടികർത്താവാം ദൈവം സ്വയം യാഗമായ് തീരണം. യാഗമാകുന്നവൻ വീണ്ടും ജീവിക്കണം. അവനിൽ കൂടിമാത്രമെ മുക്തി പ്രാപണം സാദ്ധ്യമാകൂ എന്നവർ വിശ്വസിച്ചു.
“കേടറ്റ മർത്യനെ വെട്ടുന്ന നരമേധം”
സ്വയം യാഗമായ് തീർന്ന ഊനമില്ലാത്ത ദൈവ കുഞ്ഞാട് = യേശു ക്രിസ്തുമാത്രം.
യേശുക്രിസ്തു മരണത്തിന് കീഴടങ്ങി എങ്കിലും , ദൈവം അവനെ ഉയിർപ്പിച്ചു. Acts.2:24.
സത്യവും, വെളിച്ചവും, നിത്യജീ. വനുംലഭിക്കുന്നതിൽ കൂടി മുക്തി പ്രാപ്യം കാംക്ഷിച്ച നര വർഗ്ഗത്തോട് യേശുക്രിസ്തു പറഞ്ഞു :- ഞാനാണ് സത്യം,
എന്നിൽ ആണ് വെളിച്ചം, നിത്യജീവൻ നൽകുന്നവൻ ഞാനാണ്.
ഇനി വേറൊരു പ്രജാപതിയെ അന്വഷിക്കേണ്ട, വേറൊരു പരമയാഗം ആവശ്യമില്ല. മനുഷ്യ രക്ഷക്കുവണ്ടി വേറൊരു മാർഗ്ഗവും ഇല്ല.
ഈ പുരുഷനിൽക്കൂടി അല്ലാതെ നിത്യജീവൻ പ്രാപിക്കുവാൻ വേറെ മാർഗ്ഗം ഇല്ല .
യേശു കിസ്തു പറഞ്ഞു: “ഞാൻ മുഖാന്തിരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. “John. 14:6.
ആർഷഭാരത്തത്തിലെ മുനിവര്യന്മാർ അന്വഷിച്ച മുക്തി ( രക്ഷ ) മാർഗ്ഗ
സാക്ഷാൽക്കാരം ” യേശു ക്രിസ്തുവിൽ” , കണ്ടെത്താൻ കഴിയില്ലെ ?
അല്ല …… വേറാരെങ്കിലും ” ഞാൻ തന്നെ സത്യം , ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു , എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും ” എന്ന് അവകാശപ്പെട്ടിട്ടുണ്ടോ?
John. 11.25
ഇല്ല എന്ന് നിസ്സംശയം പറയാം.
പാപത്തിന്റെ ശമ്പളമായ മരണത്തിൽ നിന്നും രക്ഷപ്രാപിക്കുന്നതിന് (മുക്തി ) പാപത്തെക്കുറിച്ച് അനുതപിച്ച് മനം തിരിഞ്ഞ് നിത്യജീവൻ പ്രാപിക്കുവാൻ യേശു ക്രിസ്തുവിൽ ഇപ്പോൾ തന്നെ വിശ്വസിക്കുക. പാപ പരിഹാ. രത്തിനായി(പുരുഷപ്രജാപതി ) യേശു ക്രിസ്തു സമ്പൂർണ്ണ യാഗം അർപ്പിച്ചു കഴിഞ്ഞി
രിക്കുന്നു. വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും.
ഇന്നും പാപത്തിന്റെ അധീനതയിൽ കഴിയുന്നവർ, മുക്തിമാർഗ്ഗം അന്വഷിക്കുന്നവർ , യേശു ക്രിസ്തുവിങ്കലേക്കു നിങ്ങളുടെ മനം തിരിക്കുക. യേശു ക്രിസ്തുവിനെ
രക്ഷകനായി അംഗീകരിച്ച് നിത്യ സ്വർഗ്ഗത്തിന് അവകാശികളായി തീരുവാൻ അനുവാചകരെ വലിയവനാം ദൈവം സഹായിക്കട്ട് –

