റഷ്യ – യുക്രൈന്‍ യുദ്ധം മുന്നോട്ടുപോയാല്‍ മൂന്നാം ലോക മഹായുദ്ധമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം ഒരു ആഗോള യുദ്ധമായി വളരുമെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ രീതിയില്‍ സംഘര്‍ഷം മുന്നോട്ടു പോയാല്‍ പരിണിത ഫലം മൂന്നാം ലോക മഹായുദ്ധമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുക്രൈനില്‍ സമാധാനമുണ്ടാക്കാനുള്ള പദ്ധഥിയുമായി യു.എസ്. മുന്നോട്ടു പോകുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. കൊലപാതകങ്ങള്‍ ഇല്ലാതാക്കാനാണ് എന്റെ ശ്രമം.
റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കഴിഞ്ഞമാസം 27000 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും സൈനികരാണ്. ഒരു മാസത്തില്‍ത്തന്നെ ഇത്രയും സൈനികര്‍ കൊല്ലപ്പെട്ടു.
അത് അവസാനിപ്പിക്കാനാണ് എന്റെ ശ്രമം. അതിനുള്ള കഠിന ശ്രമത്തിലാണ് താനെന്ന് ട്രംപ് പറഞ്ഞു. എല്ലാവരും ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ അവസാനിക്കുന്നത് ഒരു മൂന്നാം ലോകമഹായുദ്ധത്തിലാണെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി.
ട്രംപ് യുറോപ്യന്‍ നേതാക്കളുമായുള്ള ചര്‍ച്ച തുടരുകയാണ്. റഷ്യയ്ക്ക് ഒരിഞ്ചു ഭൂമിപോലും ഞങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്കി പറഞ്ഞിരുന്നു.
എന്നാല്‍ കുറെ പ്രദേശങ്ങള്‍ തങ്ങള്‍ക്ക് വിട്ടു തരണണെന്ന് റഷ്യ ശഠിക്കുന്നുണ്ട്. അത് നടക്കാന്‍ പോകുന്നില്ലെന്നും സെലന്‍സ്കി പറഞ്ഞു.

