സമാരിറ്റന്‍ പഴ്സിന്റെ മിഷണറി സഹായ വിമാനം റാഞ്ചപ്പെട്ടു; പ്രതി കസ്റ്റഡിയില്‍

സമാരിറ്റന്‍ പഴ്സിന്റെ മിഷണറി സഹായ വിമാനം റാഞ്ചപ്പെട്ടു; പ്രതി കസ്റ്റഡിയില്‍

Africa Breaking News Top News

സമാരിറ്റന്‍ പഴ്സിന്റെ മിഷണറി സഹായ വിമാനം റാഞ്ചപ്പെട്ടു; പ്രതി കസ്റ്റഡിയില്‍

അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷണറി സംഘടനയായ സമാരിറ്റന്‍ പഴ്സിന്റെ മാനുഷിക സഹായ വിമാനം റാഞ്ചിക്കൊണ്ടു പോകാന്‍ ശ്രമം നടത്തി. ദക്ഷിണ സുഡാനിലേക്ക് മെഡിക്കല്‍ സഹായവുമായി പുറപ്പെട്ട സെസ്ന ഗ്രാന്‍ഡ് കാരവാന്‍ വിമാനം ചൊവ്വാഴ്ച റാഞ്ചി.

കരോലിനയിലെ ഷാര്‍ലറ്റ് ആസ്ഥാനമായുള്ള സംഘടനയുടെ ഈ ചാരിറ്റി വിമാനം ദക്ഷിണ സുഡാനിലെ റൈവൂട്ടിലേക്ക് പോവുകയായിരുന്നു. ഒരു സായുധ ഹൈജാക്കര്‍ വിമാനത്തില്‍ നുഴഞ്ഞു കയറി.

അതില്‍ ഒരു പൈലറ്റും ഒരു സമാരിറ്റന്‍ പഴ്സ് സ്റ്റാഫും ഉണ്ടായിരുന്നു. ഒടുവില്‍ പൈലറ്റ് വിമാനം ദക്ഷിണ സുഡാനിലെ വൌവ്വില്‍ ഇറക്കി. വിമാനം വൌവ്വില്‍ ലാന്‍ഡ് ചെയ്തതിനുശേഷം ദക്ഷിണ സുഡാനിലെ ദേശീയ സുരക്ഷാ സേന ഹൈജാക്കറെ കസ്റ്റഡിയിലെടുത്തു.

ആര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കാത്തതിനാല്‍ ഞങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നു. സാഹചര്യം പരിഹരിക്കുന്നതില്‍ സുരക്ഷിതമായ ഒരു ഫലം കൈവരിക്കുന്നതിനായി നിലത്തുണ്ടായിരുന്ന പിന്തുണയ്ക്കും വേഗത്തിലുള്ള നടപടിക്കും സുരക്ഷാ സേനയ്ക്കു ഞങ്ങള്‍ നന്ദിയുള്ളവരാണ്.

സമരിറ്റന്‍ പഴ്സ് പറഞ്ഞു. ഹൈജാക്കര്‍ യാസിന്‍ മുഹമ്മദ് യൂസഫ് എന്ന അക്രമിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ദക്ഷിണ സുഡാനും സുഡാനും തമ്മിലുള്ള എണ്ണ സമ്പന്നമായ അബ്യേയ് അഡ്മിനിസ്ട്രേറ്റീവ് ഏരിയായിലെ താമസക്കാരനാണ്.

വിമാനം പറന്നുയരുന്നതിനു മുമ്പ് എങ്ങനെയോ അകത്തു കയറിക്കൂടിയതാണ് എന്നാണ് വിവരം. ഇയാള്‍ തന്നെ അയല്‍ രാജ്യമായ ചാഡിലേക്ക് വിമാനം കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ലോകപ്രശ്സ്ത സുവിശേഷകന്‍ ബില്ലിഗ്രഹാമിന്റെ മകന്‍ ഫ്രാങ്ക്ളിന്‍ ഗ്രഹാമാണ് സംഘടനയുടെ പ്രസിഡന്റ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.