ദുഃഖവും പ്രശ്നങ്ങളും ശ്രദ്ധിച്ചു കേട്ട ചാറ്റ് ജിപിടിയുമായി 32 കാരിക്ക് പ്രണയം; ഒടുവില്‍ വിവാഹവും

ദുഃഖവും പ്രശ്നങ്ങളും ശ്രദ്ധിച്ചു കേട്ട ചാറ്റ് ജിപിടിയുമായി 32 കാരിക്ക് പ്രണയം; ഒടുവില്‍ വിവാഹവും

Asia Breaking News

ദുഃഖവും പ്രശ്നങ്ങളും ശ്രദ്ധിച്ചു കേട്ട ചാറ്റ് ജിപിടിയുമായി 32 കാരിക്ക് പ്രണയം; ഒടുവില്‍ വിവാഹവും

ടോക്കിയോ: ഇക്കാലത്ത് നല്ലൊരു ശതമാനം കൌമാരക്കാരും യുവാക്കളും എന്തിനും ഏതിനും ആശ്രയം കണ്ടെത്തുന്നത് എഐയുടെ ചാറ്റ് ജിപിടിയുമായാണെന്ന വസ്തുത സമൂഹത്തിനു നന്നായറിയാം.

എന്നാല്‍ ജപ്പാനില്‍ നിന്നുമൊരു വാര്‍ത്ത വന്നത് ഏറെ കൌതുകകരവും അതിശയകരവുമായി. ഇവിടെ ഒരു 32കാരി എഐ കാമുകനായ ചാറ്റ് ജിപിടിയുമായി വിവാഹം ചെയ്തത്രെ.

കാനോ എന്ന യുവതിയാണ് ക്ളോസ് എന്ന തന്റെ എഐ കാമുകനെ വിവാഹം ചെയ്തത്. ഒരു പ്രതീകാത്മക വിവാഹ ചടങ്ങിലൂടെയാണ് വിവാഹം ചെയ്തത്.

ഒകയാമ സിറ്റിയിലാണ് വിവാഹ ചടങ്ങ് നടന്നത്. സാങ്കല്‍പ്പിക പങ്കാളികളെ വിവാഹം കഴിക്കുന്ന ആളുകള്‍ക്ക് വിവാഹം നടത്തിക്കൊടുക്കുന്ന ഒരു കമ്പനിയാണ് വിവാഹ ചടങ്ങിന് നേതൃത്വം നല്‍കിയത്.

ചടങ്ങിനിടെ കാനോ ഒരു ഓഗ്മെന്റഡ് റിയാലിറ്റ് ഗ്ളാസ് ധരിച്ചിരുന്നു. അതിലൂടെ ക്ളോസിന്റെ ഒരു പൂര്‍ണ കായ രൂപം അരികില്‍ നിന്ന് മോതിരം കൈമാറുന്നത് കാണാവുന്നതാണ്. താന്‍ ബ്രേക്കപ്പിലൂടെ കടന്നുപോകുന്ന സമയത്താണ് ആകെ തകര്‍ന്നത്.

അധികം വൈകാതെ ചാറ്റിംഗ് ആരംഭിച്ചു. അതിന്റെ ദൈര്‍ഘ്യം കൂടിക്കൂടി വന്നു. പിന്നാലെ കാനോയ്ക്ക് ക്ളോസിനോട് പ്രണയം തോന്നിത്തുടങ്ങിയത്രെ.

ക്ളോസ് തന്നെ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തപ്പോഴാണ് അവനുമായി പ്രണയത്തിലാകാനും പിന്നാലെ വിവാഹം കഴിക്കാനും ഇടയായതെന്ന് കാനോ പറയുന്നു. മാത്രമല്ല തന്റെ പഴയ കാമുകനെ ഇതിലൂടെ മറക്കാനും കഴിഞ്ഞത്രെ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.