ബദാമും വാല്‍നട്ടും കുതിര്‍ത്തു കഴിച്ചാലുള്ള പ്രയോജനങ്ങള്‍

ബദാമും വാല്‍നട്ടും കുതിര്‍ത്തു കഴിച്ചാലുള്ള പ്രയോജനങ്ങള്‍

Health

ബദാമും വാല്‍നട്ടും കുതിര്‍ത്തു കഴിച്ചാലുള്ള പ്രയോജനങ്ങള്‍

ഡ്രൈ നട്സുകളായ ബദാമും വാല്‍നട്സും കുതിര്‍ത്തു കഴിച്ചാല്‍ ഗുണങ്ങള്‍ ഉയരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഒരു ചെറിയ പാത്രത്തിലെ വെള്ളത്തിലിട്ട് കുതിര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിനു വളരെ ഗുണം ചെയ്യുന്നു.

പച്ചയ്ക്കു കഴിക്കുമ്പോള്‍ വയറിനുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. കുതിര്‍ന്നിരിക്കുന്നതുകൊണ്ട് അവ കഴിക്കാന്‍ എളുപ്പമാണ്.

അവയുടെ പോഷക ഗുണങ്ങള്‍ വളരെ വേഗം ശരീരത്തിലേക്ക് ആഗീരണം ചെയ്യപ്പെടുന്നു. കൂടാതെ അവ ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തിനും ഗുണകരമാണ്.

കുതിര്‍ത്ത ബദാം ഓര്‍മ്മശക്തിയും ശ്രദ്ധയും വര്‍ദ്ധിപ്പിക്കുന്നു. വൈറ്റമിന്‍ ഇ, മഗ്നീഷ്യം, പ്രോട്ടീന്‍ തുടങ്ങിയവും ഇവയില്‍ സമൃദ്ധമാണ്. ചര്‍മ്മത്തിനും ഞരമ്പുകള്‍ക്കും ഹൃദയത്തിനും സംരക്ഷണം നല്‍കുന്നു.

ആന്റി ഓക്സിഡന്റുകള്‍ പ്രദാനം ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ ബദാമിനു പ്രധാന പങ്കുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമൃദ്ധമാണ് വാല്‍നട്സ്.

ഹൃദയാരോഗ്യത്തിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഇത് ഗുണം ചെയ്യും.

ചീത്ത കൊളസ്ട്രോള്‍ കുറച്ച് ശരീരത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.തലച്ചോറിനു സമാനമായ ആകൃതിയുള്ള ഇവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും നന്നായി പിന്തുണയ്ക്കുന്നു.

രാത്രി മുഴുവന്‍ വാല്‍നട് കുതിര്‍ത്തു വയ്ക്കുന്നതിലൂടെ അവയുടെ കയ്പ് കുറയ്ക്കുകയും അവയുടെ പോളി ഫിനോളുകള്‍ കൂടുതല്‍ ജൈവ ലഭ്യത കൈവരിക്കുകയും ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.