ഭൂമി ചുട്ടുപൊള്ളുന്നു: സൂപ്പര്‍ ഹോട്ട് ഡേ വര്‍ദ്ധിക്കുന്നു

ഭൂമി ചുട്ടുപൊള്ളുന്നു: സൂപ്പര്‍ ഹോട്ട് ഡേ വര്‍ദ്ധിക്കുന്നു

Breaking News Top News USA

ഭൂമി ചുട്ടുപൊള്ളുന്നു: സൂപ്പര്‍ ഹോട്ട് ഡേ വര്‍ദ്ധിക്കുന്നു
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിയുടെ മാറ്റങ്ങള്‍ ഭൂമിയെ ചുട്ടുപൊള്ളിക്കുന്നതായി ഗവേഷകര്‍. അപകടകരമായി കഠിന ചൂടുള്ള ദിനങ്ങള്‍ (സൂപ്പര്‍ ഹോട്ട് ഡേ) വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.

1991 മുതല്‍ 2020 വരെയുള്ള ദിവസങ്ങളേക്കാള്‍ 90 ശതമാനത്തേക്കാള്‍ കൂടുതല്‍ ചൂടുള്ളതായാണ് റിപ്പോര്‍ട്ട്. വെല്‍ഡ് വെതര്‍ ആട്രിബ്യൂഷനും യു.എസ്. ആസ്ഥാനമായുള്ള ക്ളൈമറ്റ് സെന്‍ട്രലും ചേര്‍ന്ന് നടത്തിയ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഇക്കാര്യത്തില്‍ പാരീസ് കാലാവസ്ഥാ കരാറിന്റെ ശക്തമായ സ്വാധീനം റിപ്പോര്‍ട്ട് എടുത്തു കാണിക്കുന്നു.

2015-ലെ കരാറിനു മുമ്പ് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകം വിനാശകരമായ താപനിലയിലേക്ക് കുതിച്ചുയരുമെന്നായിരുന്നു നിഗമനം. ഇത് പ്രതിവര്‍ഷം 114 അധിക കഠിന ദിനങ്ങള്‍ക്ക് കാരണമാകും.

കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കുന്നതിനുള്ള നിലവിലെ ഉത്തരവാദിത്വം ലോക രാഷ്ട്രങ്ങള്‍ നിറവേറ്റുന്നു. ലോകം ഇപ്പോള്‍ 2.6 ഇ (4.7 എഫ്) താപവര്‍ദ്ധനവിലേക്കാണ് നീങ്ങുന്നത്.

2100 ആകുമ്പോഴേക്കും ഭൂമിയില്‍ പ്രതിവര്‍ഷം 57 സൂപ്പര്‍ ഹോട്ട് ദിവസങ്ങള്‍ ഉണ്ടാകും. ഏകദേശം 2 മാസത്തെ അപകടകരമായ ഉയര്‍ന്ന താപനില അക്കാലത്തെ ജനങ്ങളും ജന്തുജാലങ്ങളും അനുഭവിക്കേണ്ടി വരും.

എന്നാല്‍ ഇത് നേരത്തെ ലഭ്യമായതിനേക്കാള്‍ പകുതിയിലേറെ കുറവാണെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.