ഹിറ്റ്ലര്‍ക്ക് യഹൂദ പൂര്‍വ്വികര്‍ ഉണ്ടായിരുന്നില്ല, പുതിയ ഡിഎന്‍എ ഡോക്യുമെന്ററി

ഹിറ്റ്ലര്‍ക്ക് യഹൂദ പൂര്‍വ്വികര്‍ ഉണ്ടായിരുന്നില്ല, പുതിയ ഡിഎന്‍എ ഡോക്യുമെന്ററി

Breaking News Europe

ഹിറ്റ്ലര്‍ക്ക് യഹൂദ പൂര്‍വ്വികര്‍ ഉണ്ടായിരുന്നില്ല, പുതിയ ഡിഎന്‍എ ഡോക്യുമെന്ററി

ലണ്ടന്‍: ഏകദേശം 65 ലക്ഷം യഹൂദരെ കൊന്നൊടുക്കിയ അഡോള്‍ഫ് ഹിറ്റ്ലറുടെ ഡിഎന്‍എയുടെ വിപ്ളവകരമായ വിശകലന ഡോക്യുമെന്ററി പ്രദര്‍ശനത്തിന് ശനിയാഴ്ച രാത്രി യു.കെ.യില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ഹിറ്റ്ലേഴ്സ് ഡിഎന്‍എ: ബ്ളൂപ്രിന്റ് ഓഫ് എ ഡിക്റ്റേറ്റര്‍’ എന്ന പുതിയ ഡോക്യുമെന്ററിയില്‍ അദ്ദേഹത്തിന് സൂഷ്മ ജനനേന്ദ്രിയ അവയവങ്ങള്‍ ഉണ്ടാകനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു തകരാറുണ്ടായിരുന്നു.

ചിലര്‍ അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിനു യഹൂദ പൂര്‍വ്വികര്‍ ഉണ്ടായിരുന്നില്ല. ഈ വിശകലനം ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെ ഉത്തരവാദിയായ ഒരാളുടെ ജനിതക ഘടന കൈകാര്യം ചെയ്യാന്‍ തീരുമാനിച്ച ഗവേഷകരെയും അദ്ദേഹത്തിന്റെ ഡിഎന്‍എയില്‍നിന്ന് അവര്‍ പഠിച്ചതും പഠിക്കാന്‍ കഴിയാത്തതുമായ കാര്യങ്ങളെക്കുറിച്ചും ഡോക്യുമെന്ററി പരിശോധിക്കുന്നു.

അപൂര്‍ണ്ണമായ പ്രായപൂര്‍ത്തിയാകല്‍ സ്വഭാവമുള്ള ഒരു ജനിതക വൈകല്യമായ കാല്‍മാന്‍ സിന്‍ഡ്രോം അദ്ദേഹത്തിനു ഉണ്ടെന്ന് അവര്‍ കണ്ടെത്തി.

ഓട്ടിസം, സ്കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവ ഉണ്ടായിരുന്നിരിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന ജീനുകള്‍ അദ്ദേഹത്തിനുണ്ടെന്നും അവര്‍ കണ്ടെത്തി. എന്നിരുന്നാലും രോഗനിര്‍ണ്ണയം നടത്താന്‍ ഡിഎന്‍എ മാത്രം പര്യാപ്തമല്ലെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി.

ഡോക്യുമെന്ററിയില്‍ ഉദ്ധരിച്ചവരില്‍ പ്രമുഖ ബ്രിട്ടീഷ്-യഹൂദ മനശാസ്ത്രജ്ഞനായ സൈമണ്‍ ബിരണ്‍ കോഹാനും ഉള്‍പ്പെടുന്നു. പെരുമാറ്റം ഒരിക്കലും 100 ശതമാനം ജനിതകമല്ല. അദ്ദേഹം പറഞ്ഞു.

ഹിറ്റ്ലറുടെ അങ്ങേയറ്റത്തെ ക്രൂരതയെ ഈ രോഗനിര്‍ണ്ണയങ്ങളുള്ള ആളുകളുമായി ബന്ധിപ്പിക്കുന്നത് അവരെ കളങ്കപ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. പ്രത്യേകിച്ചും ഈ രോഗനിര്‍ണ്ണയങ്ങളുള്ള ബഹുഭൂരിപക്ഷം ആളുകളും അക്രമാസക്തരോ ക്രൂരന്മാരോ അല്ലാത്തപ്പോള്‍ പലരും നേരെ വിപരീതമാണ്.

ഹിറ്റ്ലറുടെ ഉദയ കാലത്ത് അദ്ദേഹത്തിന്റെ യഹൂദ പൂര്‍വ്വികരെക്കുറിച്ച് കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ആ കിംവദന്തികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

ഹിറ്റ്ലര്‍ സ്വയം വെടിവെച്ചു കൊല്ലന്‍ ഉപയോഗിച്ച സോഫായില്‍നിന്ന് ഒരു യു.എസ്. ഭടന്‍ മുറിച്ച രക്തം പുരണ്ട ഒരു തുണിക്കഷണത്തെ അടിസ്ഥാനമാക്കിയാണ് ഈ വിശകലനം.

അതില്‍ കണ്ടെത്തിയ ഡിഎന്‍എയും അദ്ദേഹത്തിന്റെ ബന്ധുക്കളില്‍നിന്നും കിട്ടിയതാണെന്ന് മുമ്പ് സ്ഥിരീകരിച്ച ഡിഎന്‍എയും താരതമ്യം ചെയ്തുകൊണ്ട് ഗവേഷകര്‍ക്ക് സംശയമില്ലാതെ ഹിറ്റലറുടെ രക്തമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.