2016 ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സ് മെല്‍ബണില്‍.

Breaking News Global

2016 ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സ് മെല്‍ബണില്‍.
മെല്‍ബണ്‍: ഓസ്ട്രേലിയയിലുളള ഇന്‍ഡ്യന്‍ പെന്തെക്കോസ്തല്‍ സഭകളുടെ ആറാമത് ഫാമിലി കോണ്‍ഫറന്‍സ് 2016 മാര്‍ച്ച്‌ മാസം 25, 26, 27 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മെല്‍ബണില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു.

 

കൂനംങ്ങ് സെക്കണ്ടറി സ്കൂളില്‍ (മെല്‍ബണ്‍) വച്ചു നടന്ന ഐ പി സി ഓസ്ട്രേലിയ റീജിയന്‍റെയും ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെയും നാഷണല്‍ കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍ പാസ്റ്റര്‍ തോമസ്‌ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.

 

മെല്‍ബണ്‍ കോണ്‍ഫറന്‍സിനു വേണ്ടി പാസ്റ്റര്‍ തോമസ്‌ ജോര്‍ജ്, പാസ്റ്റര്‍ മാത്യു തര്യന്‍, പാസ്റ്റര്‍ പ്രകാശ് ജേക്കബ്‌, പാസ്റ്റര്‍ വര്‍ഗിസ് ഉണ്ണുണ്ണി, പാസ്റ്റര്‍ ഏലിയാസ് ജോണ്‍, പാസ്റ്റര്‍ സജിമോന്‍ സ്കറിയ, പാസ്റ്റര്‍ എബ്രഹാം ജോര്‍ജ്, പാസ്റ്റര്‍ ഷിബു വര്‍ഗീസ്‌, പാസ്റ്റര്‍ സുനില്‍ പണിക്കര്‍, ബ്രദര്‍ ബിന്നി സി മാത്യു, ബ്രദര്‍ ജോബിന്‍ എ ജെയിംസ്‌, ബ്രദര്‍ ടോമി വര്‍ഗീസ്‌, എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:പാസ്റ്റര്‍ ഏലിയാസ് ജോണ്‍ (പബ്ലിസിറ്റി ബോര്‍ഡ്‌ ചെയര്‍മാന്‍) +61 423804644

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.