ഉള്ളി നിരോധിച്ച് ഒരു ഇന്ത്യന്‍ നഗരം; കഴിക്കരുത്, കൃഷി ചെയ്യരുത്
നമ്മുടെ അടുക്കളിയിലും പൊതു സ്ഥലത്തും ഭക്ഷണത്തിനു ഏറ്റവും ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറി വിഭവമാണ് ഉള്ളി. എന്നാല്‍ ഉള്ളി നിരോധിച്ച ഒരു നഗരം നമ്മുടെ ഇന്ത്യയില്‍ത്തന്നെയുണ്ട്.
ജമ്മുകാശ്മീരിലെ കത്റയാണ് ആ സ്ഥലം. വൈഷ്ണ ദേവീ തീര്‍ത്ഥാടനത്തിന്റെ പ്രധാന കവാടമാണ് ഈ നഗരം. ഇവിടെ ഉള്ളിയും, വെളുത്തുള്ളിയും കൃഷി ചെയ്യാനോ വില്‍ക്കാനോ, കഴിക്കാനോ അനുവാദമില്ല. ഹോട്ടലുകളിലും ഇവര്‍ ഉപയോഗിക്കാറില്ലത്രെ.
തീര്‍ത്ഥാടന യാത്രയുടെ പവിത്രതയ്ക്കുവേണ്ടിയാണ് ഇത്തരത്തില്‍ ഉള്ളി നിരോധിച്ചിരിക്കുന്നത്. ഹിന്ദു മതവിശ്വാസത്തില്‍ ഉള്ളിയും വെളുത്തുള്ളിയും തമാസിക് ഭക്ഷണങ്ങളായി തരംതിരിച്ചിരിക്കുന്നു.
തമാസിക് ഭക്ഷണങ്ങള്‍ ശരീരത്തിലും മനസ്സിലും അലസത, കോപം, നെഗറ്റീവ് സ്വാധിനതകള് എന്നിവ പ്രോത്സാഹിപ്പിക്കുമെന്നാണ് വിശ്വാസം.
അതിനാല്‍ പ്രാര്‍ത്ഥിക്കുമ്പോഴോ ഉപവസിക്കുമ്പോഴോ ആചാരങ്ങള്‍ അനുഷ്ഠിക്കുമ്പോഴോ അവ കഴിക്കാന്‍ പാടില്ല. തല്‍ഫലമായാണ് അവിടെ ഉള്ളി നിരോധിച്ചിരിക്കുന്നത്.

