ബൈബിള്‍ ചരിത്ര ഭൂമിയായ യഹൂദ്യയിലും ശമര്യയിലും നെതന്യാഹുവിനോട് പരമാധികാരം പ്രയോഗിക്കല്‍ ആവശ്യപ്പെട്ട് യഹൂദ റബ്ബിമാര്‍
ബൈബിളിലെ ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളായ യഹൂദ്യയിലും ശമര്യയിലും പൂര്‍ണ്ണ പരമാധികാരം ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് യഹൂദ മത സമൂഹത്തില്‍നിന്നുള്ള ഡസന്‍ കണക്കിനു റബ്ബിമാര്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിനു ഒരു കത്തയച്ചു.
പരമാധികാരം പ്രയോഗിക്കുന്നതിലൂടെ സമീപ വര്‍ഷങ്ങളില്‍ ഈ ഒത്തുതീര്‍പ്പ് നേടിയെടുത്ത വമ്പിച്ച നീക്കം ഏകീകരിക്കപ്പെടുകയും സുരക്ഷിതമാക്കപ്പെടുകയും ചെയ്യും.
കൂടാതെ രാജ്യത്തിന്റെ ഹൃദയ ഭാഗത്ത് ഒരു ഭീകര രാഷ്ട്രം സ്ഥാപിക്കുന്നത് (പലസ്തീനിനെ ഉദ്ദേശിച്ച്) തടയിടും. റബ്ബിമാര്‍ കത്തില്‍ എഴുതി.
കൂടാതെ അറബ് ജനസംഖ്യയുള്ള പരമാവധി പ്രദേശം എന്ന മാര്‍ഗ്ഗ നിര്‍ദ്ദേശ തത്വം യിസ്രായേല്‍ രാഷ്ട്രത്തിന്റെ ഭാവിക്ക് നീതിയുക്തവും ശരിയും അത്യാവശ്യവുമാണ്.
മുതിര്‍ന്ന ലിക്വഡ് മന്ത്രിമാരില്‍നിന്നും രാജ്യത്തുടനീളമുള്ള ഡസന്‍ കണക്കിന് റബ്ബിമാരില്നിന്നും ആത്മീയ നേതാക്കളില്‍നിന്നുമുള്ള വലിയ പിന്തുണ തരംഗത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.
പദ്ധതി നിര്‍ദ്ദേശിക്കുന്നതുപോലെ പരമാധികാരം നടപ്പിലാക്കുന്നതിനുള്ള ചരിത്ര നിമിഷമാണിത്.
യിസ്രായേലിന്റെ സുരക്ഷയും കുടിയേറ്റങ്ങളുടെ ഭാവിയും രാജ്യത്തിന്റെ ഹൃദയ ഭാഗത്ത് ഒരു ഭീകര രാഷ്ട്രം സ്ഥാപിക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങള്‍ക്കെതിരായ രാഷ്ട്രീയ ഫലങ്ങള്‍ ഉറപ്പാക്കുന്ന ഒരു ചുവടുവയ്പാണിത്.
ഈ അവസരം നഷ്ടപ്പെടുത്തരുത്. കത്തില്‍ പറയുന്നു.

