എയ്റോബിക്സിന്റെ പിതാവ് ഡോ. കെന്നത്ത് കൂപ്പര്‍ ദൈവത്തിനു മഹത്വം നല്‍കുന്നു

എയ്റോബിക്സിന്റെ പിതാവ് ഡോ. കെന്നത്ത് കൂപ്പര്‍ ദൈവത്തിനു മഹത്വം നല്‍കുന്നു

Breaking News Top News

എയ്റോബിക്സിന്റെ പിതാവ് ഡോ. കെന്നത്ത് കൂപ്പര്‍ ദൈവത്തിനു മഹത്വം നല്‍കുന്നു

ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും കോശങ്ങള്‍ക്ക് ആവശ്യമായ ഓക്സിജന്‍ നല്‍കുന്നതിനും കാരണമാകുന്ന ഏതൊരു പ്രവര്‍ത്തനത്തെയും എയ്റോബിക്സ് വ്യായാമം എന്നു വിളിക്കുന്നു.

ആഴ്ചയില്‍ കുറഞ്ഞത് രണ്ടര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്ന് ഡോര്കടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. ഹൃദ്രോഗം, കാന്‍സര്‍, അല്‍ഷിമേഴ്സ് എന്നിവ ഉള്‍പ്പെടെ നിരവധി മെഡിക്കല്‍ പ്രശ്നങ്ങളും വിഷാദം, ഉല്‍ക്കണ്ഠ തുടങ്ങിയ മാനസീകാരോഗ്യ പ്രശ്നങ്ങളും തടയാന്‍ വ്യായാമ പരിപാടി സഹായിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

എയ്റോബിക്സ് വ്യായാമത്തിന്റെ പിതാവ് ഡോ. കെന്നത്ത് കൂപ്പര്‍ എന്ന ദൈവഭക്തനാണ് അദ്ദേഹം തന്റെ 94-മത്തെ വയസ്സിലും സകലമാന മഹത്വവും ബഹുമാനവും നല്‍കുന്നത് ദൈവത്തിനു മാത്രമാണ്.

അദ്ദേഹം ഒരു യുവ വ്യോമസേന ഡോക്ടറായിരിക്കെ അക്കാലത്ത് പരിഗണന കിട്ടിയിരുന്ന വിചിത്രവും പുതിയതുമായ ഒരു ആശയം അവതരിപ്പിക്കാന്‍ ദൈവിക നിയോഗമുണ്ടായതായി പറയുന്നു. ഞാന്‍ പലപ്പോഴും എയ്റോബിക്സ് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. അതിന്റെ അര്‍ത്ഥം വായുവിനൊപ്പം അല്ലെങ്കില്‍ ഓക്സിജനുമായി എന്നാണ്.

വലിയ അളവില്‍ ഓക്സിജന്‍ ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവാണ് ശാരീരിക ക്ഷമതയ്ക്കുള്ള യഥാര്‍ത്ഥ രഹസ്യം. 1960കളില്‍ ചില ഡോക്ടര്‍മാരോട് അദ്ദേഹം ഇക്കാര്യം പറയുകയുണ്ടായി. കൂപ്പറിനു ഒരിക്കല്‍ നെഞ്ചുവേദനയും ഹൃദയമിടിപ്പും അനുഭവപ്പെട്ടു. അടുത്ത ദിവസം സാന്‍ ആന്റോണിയോയിലെ സ്കൂള്‍ ഓഫ് എയ്റോസ്പേസ് മെഡിസിനില്‍ത്തന്നെ പരിശോധിച്ചു. കൂപ്പറിനു രക്താതി സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

പ്രമേഹത്തിനു മുമ്പുള്ള അവസ്ഥയായിരുന്നു. കൂപ്പര്‍ സ്വയം ഒരു എയ്റോബിക്സ് പ്രോഗ്രാമില്‍ ഏര്‍പ്പെട്ടു. മാസങ്ങള്‍ക്കുള്ളില്‍ സ്വന്തം ആരോഗ്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി. ഈ അനുഭവം ലോകത്തോടു പങ്കുവെയ്ക്കാന്‍ തീരുമാനിച്ചു.

എയ്റോബിക്സിന്റെ ഗുണത്തേക്കുറിച്ച് വര്‍ഷങ്ങളോളം ഗവേഷണം നടത്തിയ ഡോ. കൂപ്പര്‍ 1968-ല്‍ എയ്റോബിക്സ് എന്ന കൃതി പുറത്തിറക്കി. ഈ ചികിത്സാ രീതി നിലവിലെ ചികിത്സാ വിക്ഷണങ്ങളെ വെല്ലുവിളി ഉയര്‍ത്തി. പല ഡോക്ടര്‍മാരിലും സംശയത്തിന്റെ വിത്തു വിതച്ചു.

ചിലര്‍ വിമര്‍ശിച്ചു. ഇത് അകാല മരണത്തിനുതന്നെ കാരണമാകുമെന്നും പ്രചരിപ്പിച്ചു. നീ ആളുകളെ കൊല്ലാന്‍ പോവുകയാണ് എന്ന് മെഡിക്കല്‍ സൊസൈറ്റി വിമര്‍ശിക്കുകയുണ്ടായി. അതിനു മറുപടിയായി ഞാന്‍ ഇത് 10 വര്‍ഷമായി തുടരുന്നു ഇത് വിലപ്പെട്ട ഒരു ഉപകരണമാണെന്നും അദ്ദേഹം ഓര്‍പ്പിച്ചു.

അങ്ങനെ 1970-കളില്‍ എയ്റോബിക്സ് വൈദ്യശാസ്ത്ര രംഗത്ത് ഒരു വിപ്ളവം തന്നെ സൃഷ്ടിച്ചു. കൂപ്പര്‍ തന്റെ ആത്മീയ അനുഭവം പങ്കുവെയ്ക്കുന്നു. എന്റെ അവതരണങ്ങളില്‍ ഞാന്‍ എപ്പോഴും ബൈബിള്‍ വാക്യങ്ങള്‍ ഉപയോഗിക്കുന്നു. കൂപ്പര്‍ പറയുന്നു.

എനിക്ക് ഏറ്റവും പ്രീയപ്പെട്ട വാക്യങ്ങളില്‍ ഒന്ന് യെശയ്യാവ് 40:31 ആണ്. “എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും, അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറു.

അവര്‍ തളര്‍ന്നു പോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും” (യെശ. 40:31). എപ്പോഴും എല്ലാറ്റിലും ദൈവത്തിനു മഹത്വം നല്‍കുന്നു.

എന്റെ ജീവിതത്തില്‍ കര്‍ത്താവിന്റെ കൈ ഉണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെയുള്ളത്. ഡോ. കൂപ്പര്‍ ആശുപത്രിയും നടത്തി വരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.