മനുഷ്യനു ആയുസ് പത്തിരട്ടി കൂട്ടാം; പുതിയ എഐ സാങ്കിതിക വിദ്യയുടെ ഗവേഷകര്‍

മനുഷ്യനു ആയുസ് പത്തിരട്ടി കൂട്ടാം; പുതിയ എഐ സാങ്കിതിക വിദ്യയുടെ ഗവേഷകര്‍

Breaking News Top News

മനുഷ്യനു ആയുസ് പത്തിരട്ടി കൂട്ടാം; പുതിയ എഐ സാങ്കിതിക വിദ്യയുടെ ഗവേഷകര്‍

നൂറ്റാണ്ടുകളായി മനുഷ്യവര്‍ഗ്ഗം ആഗ്രഹിക്കുന്ന ഏറ്റഴും വലിയ ഒരു കാര്യം സാദ്ധ്യമാക്കാനുള്ള ശ്രമത്തിലാണ് ചില ഗവേഷകര്‍. മനുഷ്യന്റെ ആയുസ് വര്‍ദ്ധിപ്പിക്കാനുള്ള പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ പലതും നടന്നു വിജയം കാണാതെ നിരാശയിലായിരിക്കുമ്പോഴാണ് പുതിയൊരു വാര്‍ത്ത വരുന്നത്.

മുഖ്യധാരാ ഗവേഷകര്‍ നടത്തിയ പഠനം പോലെയല്ല. ഇതെന്നും നടക്കില്ല എന്നു കരുതിയ കാര്യം സഫലമാകുന്നതിന്റെ തൊട്ടടുത്താണ് എത്തിയിരിക്കുന്നതെന്നാണ് ടെക് വിദഗ്ദ്ധരുടെ അവകാശവാദം. ഒരു ശരാശരി മനുഷ്യന്റെ ആയുസ് ഇപ്പോള്‍ ഒരു നൂറ്റാണ്ടോളമാണ്.

എന്നാല്‍ ഇതിന്റെ പത്തിരട്ടി അതായത് ആയിരത്തോളം വരെ മനുഷ്യന് ആയുസ് ലഭിക്കുമെന്ന ഗവേഷണത്തിലാണ് സയന്‍സ്-ടെക്-മെഡിക്കല്‍ ഗവേഷകരായ റെ കുര്‍സാവെയ്ല്‍, ഇയാന്‍ പിയേഴ്സന്‍, ഒബ്രിഡിഗ്രേ എന്നിവര്‍ പരിശ്രമിക്കുന്നത്.

എഐ, ക്ളൌഡി കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ് എന്നിവ വഴി അസാദ്ധ്യം എന്നു കരുതുന്ന ഇക്കാര്യം വരുന്ന 25 വര്‍ഷംകൊണ്ടുതന്നെ സാദ്ധ്യമാകും എന്നാണ് ഇവരുടെ പ്രതീക്ഷ.

2029ഓടെ എഐ മനുഷ്യ ബുദ്ധിയെ മറികടക്കും എന്നാണ് റെ പറയുന്നത്. ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ ഫേസുകളും, ക്ളൌഡും അടിസ്ഥാനമാക്കിയുള്ളവ നമ്മുടെ ശരീരത്തില്‍ ഘടിപ്പിക്കപ്പെടുന്ന നാനോ ബോട്ടുകളും 2025-ഓടെ സാദ്ധ്യമാകുമെന്നാണ് ഇവര്‍ കണക്കു കൂട്ടുന്നത്.

ഇതുവഴി മനുഷ്യര്‍ക്ക് അമരത്വം നേടാനാകും എന്നു മാത്രമല്ല മനുഷ്യ ആയുസ്സ് ഇന്നുള്ളതിലും പല മടങ്ങ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മനുഷ്യന് ഇത്തരത്തില്‍ ആയിരം വര്‍ഷം ആയുസ് ലഭിക്കുന്നതിനു മൂന്നു ഘടകങ്ങളുണ്ടെന്ന് അവര്‍ കണക്കു കൂട്ടുന്നു.

വൈദ്യശാസ്ത്രപരമായുള്ളതും പോഷകാഹാര സമ്പന്നവുമായ പരിജ്ഞാനം നേടുന്ന ആദ്യഘട്ടം എഐയുമായി ചേര്‍ന്ന് ബയോടെക്നോളജിയുടെ ലയനം വഴിയുള്ള ആയുസിന്റെ വിപുലീകരണം ആണ് രണ്ടാം ഘട്ടം.

നിലവില്‍ ഈ ഘട്ടത്തിലാണ് ഗവേഷകര്‍. 2030-ഓടെ ശരീരത്തിലെ അവയവങ്ങളുടെ പ്രശ്നങ്ങള്‍ നാനോടെക്നോളജി ഉപയോഗിച്ച് പരിഹരിക്കുന്ന മൂന്നാം ഘട്ടം സാദ്ധ്യമാക്കും.

ചെറിയ മെഡിക്കല്‍ നാനോ ബോട്ടുകളെ സൃഷ്ടിക്കുക വഴിയാകും ഇത് സാദ്ധ്യമാക്കുക. ഇത് ചിലവേറിയതുമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.