സിറിയയില്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പാസ്റ്ററും 11 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു
സിറിയയില്‍ ഡ്രൂസ് അലവൈറ്റ്സ് പോലുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ വേട്ടയ്ക്കായി ഇറങ്ങിയ സിറിയന്‍ സൈന്യം നിരപരാധികളായ ക്രൈസ്തവരെയും കൊന്നൊടുക്കുന്നതായി റിപ്പോര്‍ട്ട്.
സിറിയന്‍ സര്‍ക്കാര്‍ സൈന്യം ഈ ഗ്രൂപ്പുകളെ പിന്തുടര്ന്ന് നിരപരാധികളെ കൊലപ്പെടുത്തിയതായി ക്രിസ്ത്യന്‍ സോളിഡാരിറ്റി ഇന്റര്‍നാഷണലിന്റെ അന്താരാഷ്ട്ര ആശയവിനിമയ മേധാവി ജോയല്‍ വെല്ഡ്കാസ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ജൂലൈ 14-നും 18-നും ഇടയില്‍ സിറിയയിലെ പര്‍വ്വത പ്രദേശമായ സുവൈദ പ്രവിശ്യാ പിടിച്ചെടുക്കാന്‍ സൈന്യത്തെ അയച്ചു. അവിടെ ജനസംഖ്യയുടെ ഭൂരിപക്ഷവും ഡ്രൂസാണ്.
ഇവിടെ നടത്തിയ ആക്രമണത്തില്‍ ക്രൈസ്തവരെയും തിരഞ്ഞുപിടിച്ച് ആക്രമിച്ചു. സുവൈദ നഗരത്തിലെ ഗുഡ് ഷെപ്പേര്‍ഡ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ഖാലിദ് മഷറ്റും മറ്റ് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.
ഡ്രൂസുകളെയാണ് ലക്ഷ്യം വച്ചതെങ്കിലും മറ്റ് ന്യൂനപക്ഷങ്ങളെയും വേട്ടയാടുന്നു. നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

