ക്രിസ്ത്യാനികള്‍ അവിശ്വാസികളേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷിയുള്ളവരെന്ന് പഠനം
ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിന്റെ ഗുണം ഒരിക്കല്‍ കൂടി വെളിപ്പെട്ടു വരികയാണ് പുതിയ പഠനത്തിലൂടെ.
ഒരു ക്രിസ്ത്യാനിയാകുന്നത് വൈകാരിക ക്ഷേമത്തിനും പ്രതിരോധ ശേഷിക്കും സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ഇംപാക്ട് ഓഫ് ഫെയ്ത്ത് ഇന്‍ ലൈഫ് (ഐഐഎഫ് എല്‍) യു.കെയിലെ 2000ത്തിലധികം മുതിര്‍ന്നവരില്‍ (ക്രിസ്ത്യന്‍, മുസ്ളീം, വിശ്വാസമില്ലാത്തവര്‍) നടത്തിയ സര്‍വ്വേയില്‍ വിശ്വാസികളായ ആളുകള്‍ വിശ്വാസികളല്ലാത്തവരെ അപേക്ഷിച്ച് കൂടുതല്‍ ജീവിത സംതൃപ്തി ഉള്ളവരും ആശങ്ക കുറഞ്ഞവരുമായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവിതത്തിലെ പോസിറ്റീവുകളെ തിരിച്ചറിയാനും വെല്ലുവിളികള്‍ നേരിടുമ്പോള്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്താനും അവര്‍ കൂടുതല്‍ പ്രാപ്തരാണെന്ന് ഇത് കാണിക്കുന്നു.
വിശ്വാസവും സന്തോഷവും: മതവിശ്വാസം ബ്രിട്ടന്റെ വൈകാരിക ക്ഷേമത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന പേരില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം വിശ്വാസമില്ലാത്തവരെ അപേക്ഷിച്ച് (69 ശതനമാനം) ദുഷ്ക്കരമായ സമയങ്ങളില്‍ ജീവിതത്തെക്കുറിച്ച് കൂടുതല്‍ പോസിറ്റീവ് വീക്ഷണം പുലര്‍ത്തുന്നത് ക്രിസ്ത്യാനികളാണ്. (78 ശതമാനം).
ഭാവിയെക്കുറിച്ച് അവര്‍ കൂടുതല്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. (58 ശതമാനം) ക്രിസ്ത്യാനികള്‍ വിശ്വാസമില്ലാത്തവരാണ്.
പ്രധാനമായ കാര്യങ്ങളിലൊന്ന് അവര്‍ സ്വയം എങ്ങനെ കണ്ടു, ലോകത്തെ എങ്ങനെ കണ്ടു എന്നതായിരുന്നു. അതിനാല്‍ ഒരു ബൈബിള്‍ പദ പ്രയോഗം ഉപയോഗിച്ച് ജീവിതത്തിന്റെ ഋതുക്കളെയെല്ലാം കടന്നു പോകുന്നു എന്നതിനെ അംഗീകരിക്കാനുള്ള ഒരു വലിയ പ്രവണത ഉണ്ടായിരുന്നു. ജീവിതത്തിലെ സംഭവങ്ങളോട് പോരാടാതിരിക്കാനും അത് അവരെ അനുവദിച്ചു.
ഐഐഎഫ്എല്‍ റിസര്‍ച്ച് അസോസിയേറ്ററും റിപ്പോര്‍ട്ടിന്റെ പ്രധാന രചയിതാവുമായ ഡോ. അമാന്‍ഡ മുര്‍ജാന്‍ പറഞ്ഞു.

