കാണാതായ എട്ട് സുവിശേഷകരുടെ ജഡം കൂട്ട കുഴിമാടത്തില്‍ കണ്ടെത്തി
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ കാണാതായ എട്ട് സുവിശേഷകരുടെ ജഡം കൂട്ടക്കുഴിമാടത്തില്‍ കണ്ടെത്തി.
കൊളംമ്പിയന്‍ അധികാരികള്‍ തെറ്റായ തിരിച്ചറിയലിന്റെ ദാരുണമായ സംഭവത്തില്‍ കൊളംമ്പിയയിലെ റെവല്യൂഷണറി ആംഡ് ഫോഴ്സ് ഓഫ് കൊളംബിയ (എഫ്എആര്‍സി) ഒരു വിമത വിഭാഗത്തിന്റെ സമന്‍സ് സ്വീകരിച്ചതിനെത്തുടര്‍ന്നു ഏപ്രിലില്‍ അപ്രത്യക്ഷരായ എട്ട് സുവിശേഷക നേതാക്കളുടെ മൃതദേഹങ്ങള്‍ അടങ്ങിയ ഒരു കൂട്ടക്കുഴിമാടമാണ് കണ്ടെത്തിയത്.
ഇരകള്‍ ഇംഗ്ളീസിയ ക്രിസ്ത്യന്‍ കരിസ്മാറ്റിക് ക്വാഡ്രങ്കുലര്‍ (എസിസിസി,) ഇവാഞ്ചലിക്കല്‍ അലയന്‍സ് ഓഫ് കൊളംബിയ എന്നിവയുടെ അഫിലിയേറ്റ് ചെയ്ത സഭകളിലെ അംഗങ്ങളാണ്.
ഗ്വാവിയറി ഡിപ്പാര്‍ട്ട്മെന്റിലെ വനമേഖല ഗ്രാമമായ പ്യൂര്‍ട്ടോ ന്യൂവെയില്‍ ഇവിന്‍ മെര്‍ഡിസ്കോയുടെ നേതൃത്വത്തിലുള്ള (ഫണ്ട) ഹ്രമിഗോ ഗ്രൂപ്പാണ് കൊലപാതകത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
വെനിസ്വലന്‍ അതിര്‍ത്തിക്കടുത്തുള്ള ഒരു സംഘര്‍ഷഭരിത പ്രദേശമായ അമൌക്കയില്‍ നിന്നുള്ളവരായിരുന്നു ഇരകളെന്നു അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു.
സായുധ സംഘങ്ങള്‍ പതിവായി പ്രൊട്ടസ്റ്റന്റ് സുവിശേഷ വിഹിത സഭകളുടെ പാസ്റ്റര്‍മാരെ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്ന സ്ഥലമാണിത്. അമൌക്കയില്‍ പ്രവര്‍ത്തിക്കുന്ന എതിരാളികളായ എജര്‍ഡാറ്റോ ഡി ലിബറേഷന്‍ നാഷണല്‍ (ഇഎല്‍എന്‍) അംഗങ്ങളായി കൊല്ലപ്പെട്ട സുവിശേഷകരെ തെറ്റിധരിച്ചതാകാമെന്നാണ് അധികാരികള്‍ പറയുന്നത്.
കൊല്ലപ്പെട്ടവര്‍ ആത്മീയവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വന്നിരുന്നവരാണ്. മെയ്മാസത്തില്‍ ഒരു എഫ്എആര്‍സി വിമതനെ പിടികൂടിയതിനെ തുടര്‍ന്നാണ് ശവക്കുഴിയേക്കുറിച്ചുള്ള വിവരം ലഭിച്ചത്. കഴിഞ്ഞ ദശകങ്ങളില്‍ കൊളംബിയയില്‍ സുവിശേഷ പെന്തക്കോസ്തു സഭകള്‍ അതിവേഗം വളര്‍ന്നു.
കത്തോലിക്കരാണ് ഇപ്പോഴും പ്രബലം. ഗ്രാമീണ ഗോത്രവിഭാഗങ്ങളുടെ ഇടയിലും മിഷണറി പ്രവര്‍ത്തനവും മറ്റും വ്യാപകമാണ്. ജനസംഖ്യയുടെ 15-20 ശതമാനം സുവിശേഷ വിഹിത സഭക്കാരാണ്. മയക്കു മരുന്നു സംഘങ്ങളും സായുധ വിപ്ളവ സംഘങ്ങളും അരങ്ങുവാഴുന്ന ഒട്ടവനവധി പ്രദേശങ്ങളില്‍ സുവിശേഷ വിപ്ളവം വലിയ ആത്മീയ പരിവര്‍ത്തനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

