തുളസിയില രാവിലെ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍
ഔഷധ സസ്യമായ തുളസിച്ചെടി ഇന്നു നമ്മുടെ വീട്ടിലെ ഐശ്വര്യമാണ്. ചുമ, ജലദോഷം, പനി, അണുബാധകള്‍ മുതലായവയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
ക്ളെന്‍സിംഗ് ഗുണങ്ങളുള്ള തുളസി വിഷാംശങ്ങളെ നീക്കി ശരീരത്തെ തണുപ്പിക്കും. ദിവസവും നാലഞ്ചു തുളസിയില ചവച്ചു കഴിക്കുന്നതു ചൂടിനെ കുറയ്ക്കും. സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും അകറ്റുന്നു.
മനസ്സിനെ ശാന്തമാക്കാനും മനോനില മെച്ചപ്പെടുത്താനും വിശ്രാന്തിയേകാനും തുളസിയിലയ്ക്കു കഴിവുണ്ട്. രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും.
ആന്റി ഓക്സിഡന്റുകളും മറ്റ് സംയുക്തങ്ങളും അടങ്ങിയ തുളസിയില പ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
സന്ധിവേദനയും വീക്കവും കറയ്ക്കുന്നു. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ അകറ്റാന്‍ തുളസിക്ക് കഴിവുണ്ട്.
ശ്വാസ നാളിയിലെ വീക്കം കുറയ്ക്കാനും കഫക്കെട്ട് ഇല്ലാതാക്കാനും ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയില്‍നിന്നും ആശ്വസമേകാനും തുളസി സഹായിക്കും.
ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ദഹനം എളുപ്പമാക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും തുളസിയിലയ്ക്ക് കഴിവുണ്ട്.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ തുളസി രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യുന്നു.

