വിദ്യാഭ്യാസത്തിനായി ലോകബാങ്ക് 50 മില്യണ്‍ ഡോളറിന്റെ പാക്കേജ്: ശ്രീലങ്കന്‍ മണ്ണില്‍ സുവിശേഷത്തിനുള്ള അവസരവും
ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കന്‍ ദ്വീപില്‍ പൊതു വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ലോകബാങ്ക് 50 മില്യണ്‍ ഡോളറിന്റെ പാക്കേജ് അംഗീകാരം നല്‍കി.
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്കൂള്‍ സൌകര്യങ്ങള്‍ നവീകരിക്കുന്നതിനും ഫണ്ട് ഉപയോഗിക്കും. ഇക്കാലത്ത് പൊതു വിദ്യാലയങ്ങള്‍ മാത്രമല്ല ശ്രദ്ധ നേടുന്നത്.
ശ്രീലങ്കയിലെ മാതാപിതാക്കള്‍ സ്കൂള്‍ സമയത്തിനു ശേഷമുള്ള ട്യൂഷന്‍ പ്രോഗ്രാമിലേക്കു കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതായി അന്താരാഷ്ട്ര സുവിശേഷ മിഷണറി സംഘടനയായ ക്രിസ്ത്യന്‍ വേള്‍ഡ് ഔട്ട്റീച്ചിലെ ഗ്രഗ്ഗ് യോഡര്‍ പറയുന്നു.
ആദ്യമൊക്കെ ഞങ്ങള്‍ അവരുടെ കുട്ടികളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് അല്‍പ്പം ദേഷ്യം പ്രകടിപ്പിച്ചിരുന്നു.
പക്ഷെ പിന്നീട് നമ്മള്‍ ചെയ്യുന്നത് അതല്ലെന്ന് അവര്‍ മനസ്സിലാക്കുന്നു. യോഡര്‍ പറയുന്നു. നമ്മള്‍ ചെയ്യുന്നതിനെ സ്നേഹിക്കാന്‍ അവര്‍ വളര്‍ന്നു.
യേശു ഞങ്ങളെ സ്നേഹിക്കുന്നുവെന്നും അവനെ സ്നേഹിക്കുന്നതല്ലാതെ മറ്റൊന്നും അവര്‍ ആഗ്രഹിക്കുന്നില്ലെന്നും കേള്‍ക്കാന്‍ അവര്‍ തയ്യാറാണ്.
വാളണ്ടിയര്‍മാരാണ് ഈ പരിപാടി നടത്തുന്നത്. ഗണിതത്തിലും ഇംഗ്ളീഷിലും ട്യൂഷന്‍ നല്‍കുന്നു. ക്രിസ്തുവിനെ പങ്കുവെയ്ക്കുന്നതിനും വിദ്യാഭ്യാസം നല്‍കുന്നതിനും അവര്‍ ബൈബിള്‍ കഥകളും ഗാനങ്ങളും ഉപയോഗിക്കുന്നു.
യോഡര്‍ കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയില്‍ കൂടുതലും ബുദ്ധമതക്കാരാണ്. രണ്ടാമത് ഹിന്ദുക്കളും.
ക്രൈസ്തവര്‍ ന്യൂനപക്ഷങ്ങളാണ്. ഇവരുടെ (സിഡബ്ളിയുഒ)സേവനങ്ങളെ ഓര്‍ത്തു ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

