ബീറ്റ്റൂട്ട് ജ്യൂസ് ചര്‍മ്മ സംരക്ഷണത്തിനു മികച്ച പാനീയം
നമ്മുടെ വീട്ടിലെ പ്രധാന പച്ചക്കറി വിഭവങ്ങളിലൊന്നാണ് ബീറ്റ്റൂട്ട്. സൌന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്.
മുഖത്ത് ബീറ്റ്റൂട്ടിന്റെ നീര് ദിവസവും പുരട്ടിയാലുള്ള ഗുണം വലുതാണ്. ബ്ളാക്ക് ഹെഡ്ഡ്സ് അകറ്റാന്‍ വളരെ നല്ലതാണ് ബീറ്റ്റൂട്ട് ജ്യൂസ്.
ദിവസവും ഉറങ്ങുന്നതിനു മുമ്പ് ബീറ്റ്റൂട്ട് ജ്യൂസ് മുഖത്തു പുരട്ടിയാല്‍ ബ്ളാക്ക് ഹെഡ്സ് മാറാന്‍ മികച്ചതാണ്. അകാല വാര്‍ദ്ധ്യക്യത്തെ പ്രതിരോധിക്കാനും ബീറ്റ്റൂട്ട് ജ്യൂസ് നല്ലതാണ്.
ബീറ്റ്റൂട്ട് ജ്യൂസില്‍ അല്പം തേന്‍ ചേര്‍ത്ത് മുഖത്തു തേച്ച് കിടക്കുക. രാവിലെ എഴുന്നേല്ക്കുമ്പോള് ഇത് നല്ല തണുത്ത വെള്ളത്തില്‍ കഴുകി കളയണം.
ദിവസങ്ങള്‍കൊണ്ട് മാറ്റം കാണാവുന്നതാണ്. തിളക്കമുള്ള ചര്‍മ്മം ലഭിക്കുവാന്‍ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.
കണ്ണിനു താഴെയുള്ള കറുത്ത നിറം മാറാന്‍ ബീറ്റ്റൂട്ട് നീര് പുരട്ടാം. മുഖത്തു മാത്രമല്ല കഴുത്തിലെ ഇരുണ്ട നിറം മാറാനും ബീറ്റ്റൂട്ട് നീര് സഹായിക്കും.
അല്പം നാരങ്ങാനീരും ബീറ്റ്റൂട്ട് നീരും ചേര്‍ത്ത് കഴുത്തിനു ചുറ്റം തേച്ചു പിടിപ്പിച്ച ശേഷം ചെറൂ ചൂടുവെള്ളത്തില്‍ കഴുകി കളയുക.

