ഗാസയിലുടനീളം യിസ്രായേല്‍ ഗിദയോന്‍ രഥങ്ങള്‍ ആരംഭിച്ചു; ഹമാസ് കമാന്‍ഡര്‍മാര്‍ കെല്ലപ്പെട്ടു

ഗാസയിലുടനീളം യിസ്രായേല്‍ ഗിദയോന്‍ രഥങ്ങള്‍ ആരംഭിച്ചു; ഹമാസ് കമാന്‍ഡര്‍മാര്‍ കെല്ലപ്പെട്ടു

Asia Breaking News Europe

ഗാസയിലുടനീളം യിസ്രായേല്‍ ഗിദയോന്‍ രഥങ്ങള്‍ ആരംഭിച്ചു; ഹമാസ് കമാന്‍ഡര്‍മാര്‍ കെല്ലപ്പെട്ടു

ഗാസ സിറ്റി: ഹമാസിനെതിരായ യുദ്ധത്തില്‍ നാടകീയമായ വര്‍ദ്ധനവ് അടയാളപ്പെടുത്തിക്കൊണ്ട് ഓപ്പറേഷന്‍ ഗിദയോന്‍സ് രഥങ്ങളുടെ ഭാഗമായി ഗാസ മുനമ്പിലുടനീളം ഒരു പുതിയ വലിയ തോതിലുള്ള കര ആക്രമണം ആരംഭിച്ചതായി യിസ്രായേല്‍ പ്രതിരോധ സേന പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം സതേണ്‍ കമാന്‍ഡിലെ ഐഡിഎഫ് സൈനികര്‍, സ്റ്റാന്‍ഡിംങ് ആര്‍മിയും റിസര്‍വ്വുകളും, വടക്കന്‍ തെക്കന്‍ ഗാസ മുനമ്പിലുടനീളം വിശാലമായ ഒരു കര ആക്രമണം പ്രവര്‍ത്തനം ആരംഭിച്ചു.

ഐഡിഎഫ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ശത്രുവിനെ പരാജയപ്പെടുത്തുകയും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നിടത്തെല്ലാം അതിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാന്‍ സമീര്‍ പറഞ്ഞു.

ഗാസയ്ക്കുള്ളില്‍ ഇപ്പോള്‍ അഞ്ചു ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫ് ഡെഫ്രിന്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയില്‍ ആയുധ ഡിപ്പോകള്‍, തുരങ്ക സംവിധാനങ്ങള്‍, ടാങ്ക് വിരുദ്ധ ലോഞ്ചറുകള്‍ എന്നിവയുള്‍പ്പെടെ 670 ലധികം ഹമാസ് ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി യിസ്രായേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു.

ഡസന്‍ കണക്കിനു ഭീകരര്‍ കൊല്ലപ്പെടുകയും തന്ത്ര പ്രധാനമായ കര സ്ഥാനങ്ങള്‍ പിടിച്ചെടുത്തതായും ഐഡിഎഫ് പറഞ്ഞു. യിസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ട് ഉന്നത ഹമാസ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യഹ്യയുടെയും മുഹമ്മദ് സിന്‍ഹറിന്റെയും സഹോദരന്‍ സക്കരിയ സിന്‍ഹര്‍ നുസൈറത്തിലെ ഒരു ടെന്റില്‍ നടന്ന വ്യോമോ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മൂന്നു കുട്ടികളോടൊപ്പം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

കൂടാതെ ഖാന്‍ യുനിസിലെ ഒരു തുരങ്കത്തില്‍ നിന്ന് മുഹമ്മദ് സിന്‍ഹറിന്റെ മൃതദേഹം പത്ത് സഹായികളുടെ മൃതദേഹങ്ങള്‍ക്കൊപ്പം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.