തൊഴിലിടങ്ങളില്‍ എഐ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയെന്ന് റിപ്പോര്‍ട്ട്

തൊഴിലിടങ്ങളില്‍ എഐ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയെന്ന് റിപ്പോര്‍ട്ട്

Breaking News India

തൊഴിലിടങ്ങളില്‍ എഐ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയെന്ന് റിപ്പോര്‍ട്ട്

തൊഴിലിടങ്ങളില്‍ എഐ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. ജോലി സ്ഥലങ്ങളില്‍ എഐ ഉപയോഗം കൂടി വരുമ്പോള്‍ അത് ഒരേസമയം സാദ്ധ്യതയും ആശങ്കകളും സൃഷ്ടിക്കുന്നതായി പല പഠനങ്ങളും വ്യക്തമാക്കുന്നു.

ബഹുരാഷ്ട്ര സര്‍വ്വീസ് നെറ്റ്വര്‍ക്ക് കമ്പനിയായ കെപിഎംജി നടത്തിയ സര്‍വ്വേ മറ്റൊരു ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. 76 ശതമാനം ഇന്ത്യാക്കാരും തങ്ങളുടെ തൊഴിലിടങ്ങളില്‍ എഐ സാങ്കേതിക വിദ്യയെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്താണ് ജോലി ചെയ്യുന്നത്.

തങ്ങളുടെ ജോലി ക്ഷമതയെ എഐ വല്ലാതെ സഹായിക്കുന്നുവെന്ന് 90 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

ചിലര്‍ക്ക് ഇപ്പോള്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായമില്ലാതെ ജോലി പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥ വന്നിരിക്കുന്നുവത്രെ. അത്തരത്തില്‍ പ്രതികരിച്ചവര്‍ 67 ശതമാനം വരും.

എന്നാല്‍ എഐയുടെ ഉപയോഗം സംബന്ധിച്ച ആശങ്കകളഉം സര്‍വ്വേയില്‍ പങ്കെടുത്ത 78 ശതമാനം പേര്‍ പങ്കുവെച്ചിട്ടുണ്ട്.

എഐ കാരണം മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചകളും സംഭാഷണങ്ങളുമെല്ലാം നന്നേ കുറഞ്ഞുവെന്ന് 60 ശതമാനം പേര്‍ പറയുന്നു. മെല്‍ബണ്‍ ബിസിനസ് സ്കൂളുമായി ചേര്‍ന്നാണ് കെപിഎംജി സര്‍വ്വേ സംഘടിപ്പിച്ചത്.

47 രാജ്യങ്ങളില്‍നിന്നായി 48000 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ആഗോള തലത്തില്‍ തൊഴിലിടങ്ങളില്‍ 58 ശതമാനം ആളുകള്‍ മാത്രമാണ് എഐ ഉപയോഗിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ അത് 90, 93 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.