നാം ദൈവീക സാന്നിദ്ധ്യത്തിന്‍ കീഴില്‍

നാം ദൈവീക സാന്നിദ്ധ്യത്തിന്‍ കീഴില്‍

Articles Breaking News Editorials

നാം ദൈവീക സാന്നിദ്ധ്യത്തിന്‍ കീഴില്‍

ഇന്ന് ലോകം വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. എവിടെയും കുടുംബ കലഹങ്ങള്‍ ‍, അക്രമങ്ങള്‍ ള്‍, കൊലപാതകങ്ങള്‍ ‍, യുദ്ധങ്ങള്‍ എന്നുവേണ്ട സകല അതിക്രമങ്ങളും ലോകത്ത് പെരുകിക്കൊണ്ടിരിക്കുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചു.

ഏദന്‍തോട്ടത്തില്‍ സകലവിധ സുഖസൌകര്യങ്ങളോടും, സമൃദ്ധിയോടും കൂടി ജീവിക്കുവാനുള്ള സാഹചര്യം ദൈവം ഒരുക്കിക്കൊടുത്തു. എന്നാല്‍ ആദ്യ ദമ്പദികളായ ആദാമും ഹവ്വായും ദൈവത്തോടു പാപം ചെയ്തു. ശാപത്തിന്‍ കീഴിലായി.

അന്നുമുതല്‍ പിന്‍തലമുറയായിവന്ന മനുഷ്യവര്‍ഗ്ഗം ശാപത്തിന്‍കീഴില്‍ കഴിയുകയാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കുശേഷം യഹോവയായ ദൈവം തന്നെ തന്റെ പുത്രനായ യേശുവിനെ ഈ ലോകത്തേക്ക് അയച്ചു. മനുഷ്യവര്‍ഗ്ഗത്തിന്റെ ശാപത്തില്‍നിന്നുമുള്ള ഒരു മോചനമായിരുന്നു ലക്ഷ്യം. യേശു മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി യാഗമായിത്തീര്‍ന്നു.

യേശുവില്‍ വിശ്വസിച്ച് അവന്റെ കല്‍പ്പനകള്‍ അനുസരിച്ച് ആത്മാവിലും, സത്യത്തിലും കര്‍ത്താവിനെ ആരാധിക്കുന്നവര്‍ക്ക് ശാപഗ്രസ്ഥമായ ഈ ലോകത്തുനിന്നും ഭാവിയില്‍ ഒരു വിടുതല്‍ ഉണ്ടാകുവാനുള്ള ഭാഗ്യം ലഭിച്ചു. സ്വര്‍ഗ്ഗീയമായ ജീവിത സൌഭാഗ്യത്തിനായി ദൈവമക്കള്‍ പ്രത്യാശയോടെ കാത്തിരിക്കുന്നു.

എന്നാല്‍ ഈ ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം കഷ്ടതകളും പ്രതിസന്ധികളും നമ്മെ പലപ്പോഴും പിന്‍തുടരുന്നു ഈ അവസ്ഥയില്‍ നാം ദൈവത്തോടു മറുതലിക്കാതെ അവനില്‍ വിശ്വാസം അര്‍പ്പിച്ച് ജീവിക്കുക മാത്രമാണ് നമുക്കു മുമ്പിലുള്ളത്.

എന്നാല്‍ ലോകക്കാരായ അവിശ്വാസികള്‍ ചെയ്യുന്നത്: അവര്‍ക്ക് കഷ്ടതകളും പ്രതിസന്ധികളും വരുമ്പോള്‍ മനുഷ്യരെത്തന്നെ ആശ്രയിക്കുന്നു. മന്ത്രവാദികളേയും, ആള്‍ ദൈവങ്ങളേയും പലരും ആശ്രയിക്കുന്നു. ചിലര്‍ സഹിക്കവയ്യാതെ ആത്മഹത്യയിലേക്കു നീങ്ങുന്നു. അവരുടെ ശരീരത്തെ മാത്രമല്ല ആത്മാവിനെക്കൂടി അവര്‍ നശിപ്പിക്കുന്നു.

സമാധാനവും സന്തോഷവും നല്‍കുവാന്‍ കഴിയുന്നവന്‍ നമ്മുടെ ദൈവം മാത്രമാണ്. “……… രണ്ടു ദിവസം കഴിഞ്ഞിട്ടു അവന്‍ നമ്മെ ജീവിപ്പിക്കും. അവന്‍ നമ്മെ എഴുന്നേല്‍പ്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കുകയും ചെയ്യും” (ഹോശേയ 6:1,2).

എന്നാല്‍ അവിശ്വാസികളുടെ കാര്യങ്ങള്‍ കഷ്ടത്തിലാണെന്ന് വിവിധ സംഭവങ്ങളെ അപഗ്രഥിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. പല പ്രശ്നങ്ങളുടെയും മുമ്പില്‍ എവര്‍ക്ക് എന്തു ചെയ്യണമെന്ന് അറിയാന്‍ കഴിയാതെ, ഒരു ഉപദേശം ലഭിക്കുവാന്‍ കഴിയാതെവണ്ണം നിരാശയില്‍ കഴിയുന്നു.

ദൈവമക്കള്‍ ഈ ലോകത്ത് എന്തെല്ലാം ത്യാഗങ്ങള്‍ സഹിച്ചാലും അതിനെല്ലാം പ്രതിഫലം ലഭിക്കും. നിത്യതയില്‍ കര്‍ത്താവിനോടൊപ്പം ജീവിക്കുവാന്‍ നമ്മുടെ വിലയേറിയ വിശ്വാസം കൊണ്ടു സാധിക്കുന്നു. ദൈവമക്കള്‍ക്കു ലഭിച്ച ഈ മഹാഭാഗ്യം മറ്റുള്ളവര്‍ അറിയേണം.

പല കുടുംബങ്ങളും തകര്‍ന്നു തരിപ്പണമായാലും അവര്‍ സത്യ ദൈവത്തെ യഥാര്‍ത്ഥമായി അറിയുവാനോ അംഗീകരിക്കുവാനോ തയ്യാറാകുന്നില്ല എന്നതാണ് കഷ്ടം. സ്വന്തം ജീവന്റെ വില അവര്‍ അറിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പലവിധങ്ങളായ ജീവിത വഴിയിലൂടെ ദൈവത്തെ വ്യക്തിപരമായി കണ്ടുമുട്ടിയവരാണ് നാം. ദൈവീകസാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞ നാം പിന്നെ നിസ്സാര കാര്യങ്ങളുടെ പേരില്‍ പിറുപിറുക്കുകയും ദൈവസന്നിധിയില്‍നിന്നു അകന്നു പോവുകയും ചെയ്താല്‍ ദൈവം ക്ഷമിക്കുകയില്ല.

അതിന്റെ വില നാം അനുഭവിക്കേണ്ടി വരും. അറിഞ്ഞ സത്യത്തില്‍ നാം ഉറച്ചു നില്‍ക്കുമ്പോള്‍ ഈ ലോകത്ത് എന്തൊക്കെ നടന്നാലും നമ്മെ അത് ബാധിക്കുകയില്ല. നമ്മുടെ കര്‍ത്താവ് നമ്മോടൊപ്പം ഉണ്ട്.

പാസ്റ്റര്‍ ഷാജി എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.