വിശ്വാസത്തിന്റെ പേരില്‍ വധഭീഷണിയുള്ള അഫ്ഗാന് ക്രിസ്ത്യാനികളും യു.എസ്. നാടു കടത്തല്‍ നേരിടുന്നു
വാഷിംഗ്ടണ്‍: യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ സ്വന്തം നാട്ടില്‍ മരണം മുന്നില്‍ കണ്ടിട്ടും അഫിഗാനിസ്ഥാനില്നിന്നുള്ള കുറഞ്ഞത് രണ്ടു ഡസനോളം ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളോട് അമേരിക്ക വിടാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് അവരുടെ സഭയും മറ്റ് ഗ്രൂപ്പുകളും പറയുന്നത്.
നോര്‍ത്ത് കരോലിനയിലെ റാലിലുള്ള ചര്‍ച്ച് ഓഫ് ദി അപ്പോസ്തോലസ് സഭ നാടുകടത്തല്‍ പദ്ധതികള്‍ നിര്‍ത്തലാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളുമായും സെനറ്റര്‍മാരുമായും വാദിച്ചു വരികയാണ്.
ചര്‍ച്ച് ഓഫ് ദി അപ്പോസ്തോലസ് സഭ സെമിനാരി വിദ്യാര്‍ത്ഥിനിയായ ജൂലി ടിസ്ഡെയ്ല് പറഞ്ഞു. സഭയിലം 22 അഫ്ഗാന് ക്രിസ്ത്യാനികളുടെ നിയമപരമായ കുടിയേറ്റ നില ഉയര്‍ത്തിപ്പിടിക്കണമെന്ന് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ട് സഭാംഗങ്ങള്‍ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്.
2021-ല്‍ താലിബാന് ഗ്രൂപ്പ് അഫ്ഗാനിസ്ഥാനില്‍ ഭരണം ഏറ്റെടുത്തശേഷം ക്രിസ്ത്യാനിയായി എന്നതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്ത നാഷിനാസ്( ഇത് യഥാര്‍ത്ഥ പേരല്ല) എന്ന യുവാവ് തന്റെ കുടുംബത്തെ സംരക്ഷിക്കാനായി 2022-ല്‍ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് യു.എസില്‍ എത്തി.
നാഷിനാസിന് കഴിഞ്ഞ ഏപ്രില്‍ 13-ന് തന്റെ ഇമിഗ്രേഷന്‍ പരോള്‍ അവസാനിച്ചതായും രാജ്യം വിടാന്‍ 7 ദിവസത്തെ സമയമുണ്ടെന്ന് അറിയിച്ചുകൊണ്ട് യു.എസ്. ഹോം ലാന്‍ഡ് സെക്യൂരിറ്റി വകുപ്പില്‍നിന്ന് അദ്ദേഹത്തിനു ഒരു ഇ.മെയില്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഒരു കുറ്റകൃത്യവും ചെയ്യാത്ത ക്രിസ്ത്യാനികളെ അഫ്ഗാനിസ്ഥാനില്‍ മരണത്തിനായി വിട്ടുകൊടുക്കാന്‍ ട്രംപ് ഭരണകൂടം ഉദ്ദേശിക്കുന്നതായി ഞാന്‍ വിശ്വസിക്കുന്നില്ല.
ടിസ്ഡെല് ഒരു മാദ്ധ്യമത്തോടു പറഞ്ഞു. ഇത്തരത്തില്‍ 300-ഓളം അഫ്ഗാന് ക്രിസ്ത്യാനികള്‍ അമേരിക്കയില്‍ തുടരാന്‍ അനുവദിക്കണണെന്ന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെടുന്നുവെന്നും അവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചാല്‍ പീഢനത്തിനും വധശിക്ഷയ്ക്കും വരെ സാദ്ധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.

