ആനപ്പിണ്ടം ഐസ്ക്രീം കഴിക്കാന്‍ ജനം, വില 45,400 രൂപ
എന്തും കിട്ടിയാല്‍ ഭക്ഷണം രൂപപ്പെടുത്തുന്നവരാണ് എന്നൊരു പേരുദോഷം ചൈനാക്കാര്ക്കുണ്ട്. ഇപ്പോഴിതാ പുതിയൊരു ഐറ്റം കൂടി ജനപ്രിയമാകുന്നു.
ആനപ്പിണ്ടം ഐസ്ക്രീമാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഷാംഗ്ഹായിലെ ഒരു റസ്റ്ററന്റില്‍ ചൈനക്കാര്‍ കഴിക്കുന്ന ഐസ്ക്രീമിന്റെ ചേരുവയാണ് ആനപ്പിണ്ടം.
ഐസ്ക്രീമില് മറ്റു ചേരുവയ്ക്കൊപ്പമാണ് ആനപ്പിണ്ടം ചേര്‍ത്തിരിക്കുന്നത്. അണുനശീകരണം നടതേതിയ ആനപ്പിണ്ടം ഉണക്കിപ്പൊടിച്ച് പ്ളേറ്റില്‍ വിതറിയശേഷം മുകളില്‍ ഐസ്ക്രീം വിളമ്പുന്നു.
ഇതിനൊപ്പം തേനും ഔഷധ ചെടികളും പൂക്കളും പ്ളേറ്റില്‍ വയ്ക്കുന്നു. ജാം പൂമ്പൊടി എന്നിവയും ഐസ്ക്രീമിനൊപ്പമുണ്ട്.
ചൈനീസ് ഫുഡ് ബ്ളോഗര്‍ ആണ് ആനപ്പിണ്ടം ഐസ്ക്രീം ഇന്റര്‍നെറ്റില്‍ പരിചയപ്പെടുത്തിയത്. റസ്റ്ററണ്ടില്‍ ആളുകള്‍ ആസ്വദിച്ചു കഴിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ആനകള്‍ക്ക് പ്രത്യേക ഇനത്തില്‍പ്പെട്ട സസ്യങ്ങള്‍ മാത്രം നല്കി ശേഖരിക്കുന്ന പിണ്ഡമാണ് ഐസ്ക്രീം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ആനപ്പിണ്ടമാണെന്നു പറഞ്ഞിട്ടു കാര്യമില്ല.
വിലകേട്ടാല്‍ ഞെട്ടും. ഒരു പ്ളേറ്റ് ഐസ്ക്രീമിന്റെ വില 45,400 രൂപയാണ്. മറ്റൊരു പുതിയ വിഭവവും കൂടിയുണ്ട് ചൈനയില്‍. വെരുകു കാപ്പി.
വെരുകിനു കാപ്പിക്കുരു കഴിക്കാന്‍ കൊടുത്തശേഷം ശേഖരിക്കുന്ന കാഷ്ഠത്തില്നിന്നാണ് കാപ്പിപ്പൊടി ഉണ്ടാക്കുന്നത്. വില 25,000 രൂപ, ഒരു കിലോഗ്രാമിന്.

