ചൂടുചോറില്‍ തൈര് ഒഴിച്ചു കഴിക്കരുതെന്ന് വിദഗ്ദ്ധര്‍
ഭക്ഷണ ശാലയിലെ പ്രിയപ്പെട്ട ഒരു വിഭവമാണ് തൈര്. വിറ്റാമിന്‍, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യത്തിനും തൈര് വളരെ നല്ലതാണ്.
കൂടാതെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും തൈര് സഹായിക്കുന്നു. മെച്ചപ്പെട്ട ദഹനത്തിനും വയറിനെ തണുപ്പിക്കാനും ചോറിനൊപ്പം തൈര് കൂട്ടിക്കഴിക്കാറുണ്ട്.
എന്നാല്‍ ചൂട് ചോറില്‍ ഒരിക്കലും തൈര് ഒഴിച്ച് കഴിക്കരുത്. ചൂട് ചോറില്‍ തൈര് ഒഴിച്ചാല്‍ കീറ്റോണ്‍ ബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇത് ശരീരത്തിനു വളരെ ദോഷകരമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
നല്ല ചൂട് ചോറില്‍ മോരോ തൈരോ ഒഴിച്ചശേഷം അതിന്റെ ഗന്ധം മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അതിനു കാരണമിതാണ്. അതിനാല്‍ ചോറ് തണുത്തതിനുശേഷം തൈര് ഒഴിക്കുന്നതാണ് നല്ലത്.

