ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല
ഭക്ഷണത്തോടനുബന്ധിച്ച് വെള്ളവും കുടിക്കുക എന്നത് ഓരോരുത്തരുടെയും ശീലമാണ്. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നത് അത്ര നല്ല ശീലമല്ല എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
ആയുര്‍വ്വേദാചാര്യന്‍ സര്‍വ്വേഷ് കുമാര്‍ ഇതിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. ഈ ശീലം ദഹനത്തെ മോശമായി ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഭക്ഷണം കഴിക്കുന്നതിനു ഒരു മണിക്കൂര്‍ മുമ്പോ അല്ലെങ്കില്‍ ഭക്ഷണം കഴിച്ചശേഷം ഒരു മണിക്കൂര്‍ ശേഷമോ വേണം വെള്ളം കുടിക്കാനെന്നാണ് അദ്ദേഹം പറയുന്നത്. അതിന്റെ ദോഷങ്ങള്‍ ഇപ്രകാരമാണ്.
അമിതവണ്ണം: വെള്ളം കുടിക്കുമ്പോള്‍ ദഹന പ്രക്രീയ കുറയുകയും ഇത് അമിത വണ്ണത്തിനു കാരണമാകുകയും ചെയ്യുന്നു.
നെഞ്ചെരിച്ചില്‍: ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുമ്പോള്‍ അത് ആമാശയത്തിലെ ഉപരിതലത്തില്‍ വെള്ളം ആഗീരണം ചെയ്യുന്നതിനും ദഹനത്തിന്റെ ദ്രാവകം കട്ടിയാകുകയും ചെയ്യുന്നു. ഇത് ദഹന പ്രക്രീയ തടസ്സപ്പെടുത്തുകയും ക്രമേണ നെഞ്ചെരിച്ചില്‍ ഉണ്ടാവുകയും ചെയ്യുന്നു.
അസിഡിറ്റി: മൂന്നാമതായുള്ള ദോഷം അസിഡിറ്റി കാരണമാകുന്നു.

