ഡിമെന്‍ഷ്യ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന എഐ ടൂള്‍ വികസിപ്പിച്ച് ഗവേഷകര്‍

ഡിമെന്‍ഷ്യ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന എഐ ടൂള്‍ വികസിപ്പിച്ച് ഗവേഷകര്‍

Breaking News Health

ഡിമെന്‍ഷ്യ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന എഐ ടൂള്‍ വികസിപ്പിച്ച് ഗവേഷകര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് സംവിധാനം ഇന്ന് സര്‍വ്വ മേഖലകളിലും സ്വാധീനം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്.

ഇപ്പോഴിതാ രോഗികളില്‍ മസ്തിഷ്ക്കാഘാതം പ്രവചിക്കാന്‍ കഴിവുള്ള നിര്‍മേമിത ബുദ്ധി ടൂള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.

മാസ് ജനറല്‍ ബ്രിഗാം എന്ന എന്‍ജിഒ യിലെ ഗവേഷകരാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. പുതിയ എഐ ടൂള്‍ മുന്‍കൂട്ടിയുള്ള ചികിത്സയ്ക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉറക്കത്തില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ ഇലക്ട്രോ എന്‍സെഫലോഗ്രാഫി (ഇഇജി) ഉപയോഗിചച്ച് വിശകലനം ചെയ്ത് പ്രവചനം നടത്താന്‍ സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

65 വയസ്സിനു മുകളിലുള്ള ഒരു വിഭാഗം സ്ത്രീകളുടെ ഉറക്ക പഠന ഡാറ്റാ ഉപയോഗിച്ച് അഞ്ച് വര്‍ഷത്തേക്ക് നിരീക്ഷിച്ചാണ് എഐ ടൂള്‍ വികസിപ്പിച്ചെടുത്തത്.

തലച്ചോറിലെ തരംഗ പാറ്റേണുകളിലെ സൂഷ്മമായ മാറ്റങ്ങള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈജ്ഞാനിക വൈകല്യമുള്ളവരെ കണ്ടെത്തി പ്രവചിക്കാന്‍ ഉപകരണത്തിലൂടെ സാധിക്കും.

ധരിക്കാന്‍ കഴിയുന്ന ഇഇജി ഉപകരണങ്ങള്‍ ഡിമെന്‍ഷ്യാ സാദ്ധ്യതയുള്ള വ്യക്താകളെ തിരിച്ചറിയാന്‍ സഹായിക്കുമെന്ന് ജേണല്‍ ഓഫ് അല്‍ഷിമേഴ്സ് ഡിസീസില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.