കുപ്പിവെള്ളം വാങ്ങി കുടിക്കുന്നവര്‍ ശ്രദ്ധിക്കുക, കാന്‍സര്‍ വരെ പിടികൂടാം

കുപ്പിവെള്ളം വാങ്ങി കുടിക്കുന്നവര്‍ ശ്രദ്ധിക്കുക, കാന്‍സര്‍ വരെ പിടികൂടാം

Health

കുപ്പിവെള്ളം വാങ്ങി കുടിക്കുന്നവര്‍ ശ്രദ്ധിക്കുക, കാന്‍സര്‍ വരെ പിടികൂടാം

വേനല്‍ക്കാലത്ത് വാഹനങ്ങളിലും മറ്റും കോളയും കുപ്പിവെള്ളവും മറ്റും കൊണ്ടുപോകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍.

പ്ളാസ്റ്റിക് കുപ്പികളില്‍ കൊണ്ടുപോകുന്ന ഇത്തരം പാനീയങ്ങള്‍ വെയിലിന്റെ ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റമാണ് പ്രശ്നം.

അതുപോലെ ചില കടകളില്‍ വെയിലുകൊള്ളുന്ന സ്ഥലത്ത് കുപ്പിവെള്ളം സൂക്ഷിക്കാറുണ്ട്. ഇത്തരം കുപ്പി വെള്ളത്തിനു രുചി വ്യത്യാസവും ഉണ്ടാകാറുണ്ട്.

ഇതിനു കാരണം പ്ളാസ്റ്റിക്കിന്റെ അംശം വെള്ളത്തിനൊപ്പം ഉള്ളില്‍ ചെല്ലുന്നതുമൂലം ആണ്. ഇത് മാരകമായ രോഗങ്ങള്‍ക്കിടയാക്കും. കാന്‍സര്‍ വരെ ഉണ്ടാകാന്‍ സാദ്ധ്യതയേറെയാണ്.

വെയിലേറ്റ് ചൂടായ വെള്ളം പെട്ടന്ന് ഫ്രിഡ്ജിലേക്ക് വച്ച് തണുപ്പിച്ചാണ് നല്‍കുന്നത്. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ളാസ്റ്റിക് രോഗങ്ങള്‍ വരുത്തും.

സ്ഥിരമായി കുപ്പിവെള്ളം കുടിക്കുന്നവര്‍ ആത്മ പരിശേധന നടത്തണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.