സോഷ്യല്‍ മീഡിയ അക്കൌണ്ട്: രക്ഷിതാക്കളുടെ അനുമതി വേണം

സോഷ്യല്‍ മീഡിയ അക്കൌണ്ട്: രക്ഷിതാക്കളുടെ അനുമതി വേണം

Breaking News India

സോഷ്യല്‍ മീഡിയ അക്കൌണ്ട്: രക്ഷിതാക്കളുടെ അനുമതി വേണം
ന്യൂഡെല്‍ഹി: സോഷ്യല്‍ മീഡിയാകളില്‍ കുട്ടികളുടെ ഇടപെടലുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്നു.

18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയാകളില്‍ അക്കൌണ്ട് തുറക്കുന്നതിന് രക്ഷിതാക്കളുടെ അനുമതി ആവശ്യമാണ് എന്നതുള്‍പ്പെടെയാണ് നിര്‍ദ്ദേശം.

2023-ലെ ഡിജിറ്റല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം സംബന്ധിച്ച കരടു നിര്‍ദ്ദേശങ്ങളിലാണ് കുട്ടികളെ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേന്ദ്ര ഐഡി മന്ത്രാലയം ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസം പരസ്യപ്പെടുത്തി. 45 ദിവസത്തിനകം പ്രതികരണങ്ങള്‍ സമര്‍പ്പിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.